സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഉയർന്ന കോവിഡ് നിരക്കുള്ള 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണ് 

ഇന്ത്യയിൽ ഉയർന്ന കോവിഡ് നിരക്കുള്ള 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ടിപിആർ നിരക്ക്  ശതമാനത്തിന് മുകളിൽ കേരളത്തിലെ പത്ത് ജില്ലകളിൽ രേഖപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം മഴക്കാല രോഗങ്ങളും സംസ്ഥാനത്ത് പടർന്ന് പിടിക്കുന്നുണ്ട്. ഇത് കോവിഡ് പ്രതിരോധം ദുഷ്‌കരമാകും എന്നതിനാൽ ജനങ്ങൾ മുൻകരുതലെടുക്കണമെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 

അതേസമയം, ആവശ്യമായ വാക്‌സിൻ സ്റ്റോക്ക് ഉടനെ കേരളത്തിലെത്തിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ ഉറപ്പ് നൽകി. ആരോ​ഗ്യമന്ത്രിയെ സന്ദ‍ർശിക്കാൻ കേരളത്തിൽ നിന്നെത്തിയ എംപിമാരോടാണ് ഇക്കാര്യം അറിയിച്ചത്.

നീതിപീഠത്തിന് പ്രമാണിവര്‍ഗ്ഗത്തിന്‍റെ കാഴ്ചപ്പാടല്ല; ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like