ഹിഷാമിന്‍റെ ഈണത്തില്‍ മധുരമായൊരു ഗാനം

'മധുരം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

'മധുരം' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്‍ദുള്‍ വഹാബിന്റെ സംഗീതത്തിൽ  'ഗാനമേ' എന്നാരംഭിക്കുന്ന പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് സൂരജ് സന്തോഷും നിത്യ മാമ്മനും ചേര്‍ന്ന്.

അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായെത്തുന്ന സിനിമയാണ് മധുരം. പ്രേക്ഷകശ്രദ്ധ നേടിയ 'ജൂണ്‍' എന്ന സിനിമയ്ക്കുശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

ആഷിക് ഐമറും ഫഹീം സഫറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ഇന്ദ്രന്‍സ്, അര്‍ജുന്‍ അശോകന്‍, ശ്രുതി രാമചന്ദ്രന്‍, നിഖില വിമല്‍, ജഗദീഷ്, ലാല്‍, ജാഫര്‍ ഇടുക്കി, നവാസ് വള്ളികുന്ന്, ഫഹീം സഫര്‍, ബാബു ജോസ്, മാളവിക ശ്രീനാഥ് എന്നിവരും വേഷമിടുന്നുണ്ട്. സോണി ലിവിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിട്ടായിരിക്കും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.

എടുക്കാ കാശായ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like