നവോഥാന നായകന്മാരോടുള്ള കേരളത്തിന്റെ അവഗണന
- Posted on June 08, 2021
- Localnews
- By Manoj Kumar PG
- 449 Views
കേരളത്തിന് ആദ്യ ജ്ഞാനപീഠ പുരസ്ക്കാരം നേടിത്തന്ന അത്യുജ്ജല പ്രതിഭയായിരുന്നു മഹാകവി ജി ശങ്കരക്കുറുപ്പ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി 30 വർഷങ്ങൾക്ക് മുൻപ് അന്നത്തെ കൊച്ചിൻ കോപ്പറേഷൻ കൗൺസിൽ 25 ഏക്കറിൽ സ്മാരകം പണിയാൻ തീരുമാനിച്ചു.
പക്ഷെ , വേണ്ട രീതിയിൽ പേപ്പർ വർക്കുകൾ നടക്കാത്തത് മൂലം ഇന്ന് അത് രണ്ട് ഏക്കറിലേക്ക് ചുരുങ്ങി. നഗരത്തിന്റെ ഹൃദയ ഭാഗത്ത് കോടിക്കണക്കിന് വില മതിക്കുന്ന ഈ ഭൂമി ഇന്ന് അനാഥമായി കിടക്കുകയാണ്.