ഒടുവിൽ ജയം കണ്ട് ലങ്ക!

 2017 ന് ശേഷം ഏകാദിനത്തിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ നേടുന്ന ആദ്യ വിജയമാണിത്

സഞ്ജു സംസാൺ അടക്കം അഞ്ചു താരങ്ങൾ അരങ്ങേറ്റംകുറിച്ച ഏകാദിന പരമ്പരയിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം. ഏകാദിന പരമ്പരയിലെ അവസാന മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ശ്രീലങ്ക ജയം നേടിയത്. 2017 ന് ശേഷം ഏകാദിനത്തിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ നേടുന്ന ആദ്യ വിജയമാണിത്.

മഴ മൂലം നിർത്തി വെച്ച മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു. ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറിൽ 225 റൺസ്ന് പുറത്തായി. 226 വിജയാലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 39 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ശ്രീലങ്കക്ക് വേണ്ടി അവിഷ്ക ഫെർണൻഡോയും ഭാനുഷ്ക രാജപക്ഷയും അർദ്ധസെഞ്ചുറി തികച്ചു.

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ രാഹുൽ ചാഹർ ചേതൻ സ്കറിയ എന്നിവർ 3 വിക്കറ്റ് വിതം എടുത്തു. ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ (46) പ്രിത്വി ഷാ (49) സൂര്യ കുമാർ യഥാവ്( 40) ഫോം കണ്ടെത്തി. അവസാന ജയം ശ്രീലങ്കക്ക് ആയിരുന്നുവെങ്കിലും പരമ്പര ഇന്ത്യ സ്വാന്തമാക്കിയിരുന്നു.

അവസാന മത്സരത്തിലെ താരം അവിഷ്ക ഫെർണാഡോയ്ക്ക് ആയിരുന്നു എങ്കിൽ പരമ്പരയിലെ താരം സൂര്യകുമാർ യഥാവാണ്.

കലിപ്പ് അടക്കാൻ ആർതുർ! ലങ്കദാഹനം കാണാൻ ഇന്ത്യ

Author
Citizen journalist

Abhinand Babu

No description...

You May Also Like