വയനാട് വന്യജീവി സങ്കേത പരിധിക്കകത്തുള്ള റവന്യൂസ്ഥലങ്ങള്‍ സങ്കേതത്തില്‍ പെടുന്നില്ല മന്ത്രി - എ.കെ. ശശീന്ദ്രൻ.

വയനാട് വന്യജീവി സങ്കേതത്തിന്റെ ഉള്ളിലുള്ള എന്‍ക്ലോഷറുകളായ വടക്കനാട്, ചെതലയം, നൂല്‍പ്പുഴ, മുത്തങ്ങ എന്നീ സ്ഥലങ്ങള്‍ വന്യജീവി സങ്കേതമായിട്ടാണ് ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന ചില സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരണം തെറ്റാണെന്നും വ്യാജ പ്രചരണങ്ങളില്‍ നിന്നും പിന്‍മാറണമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

സി.ഡി. സുനീഷ്‌.

വയനാട് വന്യജീവി സങ്കേതത്തിന്റെ ഉള്ളിലുള്ള എന്‍ക്ലോഷറുകളായ വടക്കനാട്, ചെതലയം, നൂല്‍പ്പുഴ, മുത്തങ്ങ എന്നീ സ്ഥലങ്ങള്‍ വന്യജീവി സങ്കേതമായിട്ടാണ് ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന ചില സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരണം തെറ്റാണെന്നും വ്യാജ പ്രചരണങ്ങളില്‍ നിന്നും പിന്‍മാറണമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പൊതുജനങ്ങളില്‍ ആശങ്ക ഉളവാക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയുള്ള ആസൂത്രിത നീക്കങ്ങളാണ് ഇതിന് പിന്നില്‍. പ്രസ്തുത എന്‍ക്ലോഷറുകള്‍ റവന്യൂ ഭൂമിയാണ്. അവയൊന്നും വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അങ്ങനെ യാതൊരു നടപടിയും സ്വീകിക്കുകയുമില്ല.

വന്യജീവി സങ്കേതത്തിനു പുറത്തുള്ള ജനവാസമേഖലകള്‍ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിന്നും ഒഴിവാക്കാനുള്ള പ്രപ്പോസലാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, 11.02.2013-ല്‍ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും റവന്യൂ, പഞ്ചായത്ത്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പാലക്കാട് വന്യജീവി സര്‍ക്കിള്‍ തല ഉപസമിതിയുടെയും ഒരു യോഗം വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പാരിസ്ഥിതിക സംവേദക മേഖലകള്‍ (ഇക്കോ സെന്‍സിറ്റീവ് സോണ്‍) ആയി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ ചേരുകയും 176 ആളുകള്‍ പങ്കെടുത്ത യോഗം സര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ ഐകകണ്ഠ്യേനയുള്ള തീരുമാനങ്ങളില്‍ വന്യജീവി സങ്കേതത്തിന് അകത്തുള്ള റവന്യൂ എന്‍ക്ലോഷറുകള്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ വരുന്നതാണ് എന്ന് വ്യക്തമാക്കുകുയും ചെയ്തിരുന്നു. പിന്നീട് നടന്ന യോഗങ്ങളിലും വനത്തിനകത്തെ റവന്യൂ എന്‍ക്ലോഷറുകള്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനാലും അത്തരം തുരുത്തുകളില്‍ ക്വാറി, വന്‍കിട വ്യവസായങ്ങള്‍, വന്‍കിട ടൂറിസം പദ്ധതികള്‍ തുടങ്ങിയവ വരേണ്ടതില്ല എന്ന വികാരം കണക്കിലെടുത്ത് അത്തരം എന്‍ക്ലോഷറുകള്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ ഈ റവന്യൂ എന്‍ക്ലോഷറുകളില്‍ താമസിക്കുന്നവര്‍ക്ക് അപ്രകാരം ഒരു അഭിപ്രായമുള്ള പക്ഷം അവകൂടി ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിന്നും ഒഴിവാക്കി പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണ്. അതിനുശേഷം പൊതുജനങ്ങളില്‍ നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് കേന്ദ്ര വനം മന്ത്രാലയം പുറപ്പെടുവിക്കുന്ന കരട് വിജ്ഞാപനത്തിന്‍മേല്‍ ആക്ഷേപം അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും അവസരം ഉണ്ടായിരിക്കുന്നതാണ്. ജനവാസ മേഖലകളെ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ തുടര്‍നടപടികളും സ്വീകരിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.


Author
Citizen Journalist

Goutham Krishna

No description...

You May Also Like