രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു.
75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു.

75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു.
ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന മുഴുവന്‍ ഭാരതീയര്‍ക്കും രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്നും സ്വാതന്ത്യത്തിനായി പോരാടിയ സമരസേനാനികളെ സ്മരിക്കുന്നുവെന്നും ആദ്യ സ്വാതന്ത്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.
സ്വാതന്ത്യത്തിന്‍റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്ബോള്‍ അതിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കുന്നു. വര്‍ഷങ്ങളോളം വിദേശികള്‍ നമ്മളെ ചൂഷണം ചെയ്തു. അതിനെ മറികടന്ന് നാം മുന്നോട്ട് പോയി. സ്വതന്ത്രരാകാനും മുന്നോട്ട് പോകാനും കഴിഞ്ഞു, ലോകത്തിന് നമ്മള്‍ ജനാധിപത്യത്തിന്‍റെ ശക്തികാട്ടി കൊടുത്തുവെന്നും രാഷ്ട്രപതി പറഞ്ഞു. കോവിഡ് മഹാമാരിയെ രാജ്യം ഫലപ്രദമായി നേരിട്ടുവെന്നും അവര്‍ പറഞ്ഞു.
ഭാവിതലമുറയെ സജ്ജമാക്കാന്‍ പുതിയ വിദ്യാഭ്യാസ നയം സഹായകമാകും. അടുത്ത വ്യവസായവിപ്ലവത്തിന് ഭാവി തലമുറയെ അത് തയാറാക്കും. പാരമ്ബര്യവുമായി കൂട്ടിയിണക്കും. രാജ്യത്ത് ലിംഗ വിവേചനം കുറയുന്നു. പെണ്‍കുട്ടികള്‍ പ്രതിബന്ധങ്ങളെ തകര്‍ത്ത് മുന്നേറുകയാണ്. നമ്മുടെ പെണ്‍മക്കള്‍ രാജ്യത്തിന്റെ വലിയ പ്രതീക്ഷയാണെന്നും രാഷ്ട്രപതി പറഞ്ഞു.