തിരി തെളിയാന്‍ ആറ് ദിവസം മാത്രം; ടോക്യോ ഒളിംപിക് വില്ലേജില്‍ ആശങ്ക പടര്‍ത്തി കോവിഡ്

കോവിഡ്  ളിംപിക് ഗ്രാമത്തില്‍ പടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാകുമെന്നും സംഘാടകര്‍ 

ആറ് ദിവസം മാത്രം ടോക്യോ ഒളിംപിക്‌സിന് തിരി തെളിയാന്‍ അവശേഷിക്കേ ആശങ്ക പടര്‍ത്തി ഒളിംപിക് വില്ലേജില്‍ കോവിഡ്. ആദ്യ കോവിഡ് കേസ്  പരിശോധനയ്‌ക്കിടെ  സ്ഥിരീകരിച്ചതായി  വാര്‍ത്താസമ്മേളനത്തില്‍ ഒളിംപിക്‌സ് സംഘാടക സമിതി വക്‌താവ് അറിയിച്ചു. രോഗബാധ വിദേശത്തുനിന്ന് എത്തിയ ഒഫീഷ്യലിനാണ്. പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

കോവിഡ് പോസിറ്റീവായ ആളെ താമസിപ്പിച്ചിരിക്കുന്നത് താരങ്ങളും ഒഫീഷ്യല്‍സും താമസിക്കുന്ന ഒളിംപിക് വില്ലേജിന് പുറത്തുള്ള ഹോട്ടലിലാണ്. എല്ലാ മുന്‍കരുതലുകളും  കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചിട്ടുണ്ട്.  കോവിഡ്  ളിംപിക് ഗ്രാമത്തില്‍ പടര്‍ന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. 

ഈ മാസം 23ന് ജപ്പാനിലെ ടോക്യോ നഗരത്തിലാണ് ഒളിംപിക്‌സിന് തുടക്കമാകുന്നത്. ആരോഗ്യ അടിയന്തരാവസ്ഥയിലാണ് കോവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ഒളിംപിക്‌സ് നടക്കുന്നത്. അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത് ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ്. അതിനാല്‍ കാണികള്‍ക്ക് ഇത്തവണ പ്രവേശനമില്ല.

ഒളിംപിക് വില്ലേജില്‍ കടുത്ത കോവിഡ് പ്രോട്ടോക്കോളാണ്  തയ്യാറാക്കിയിരിക്കുന്നത് എന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് വ്യക്തമാക്കി.

109 ഒഫീഷ്യൽസും  119 കായികതാരങ്ങളും ഉൾപ്പെടെ 228 അംഗ ഇന്ത്യന്‍ സംഘമാണ് ടോക്യോ ഒളിംപിക്‌സിന് പങ്കെടുക്കുക.  67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും രാജ്യത്തെ പ്രതിനിധീകരിച്ച് മാറ്റുരയ്‌ക്കും. ഇന്ത്യ 85 മെഡൽ ഇനങ്ങളിലാണ് മത്സരിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനം; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like