വിലപിടിപ്പുള്ള പേരിടൽ; കുഞ്ഞുങ്ങൾക്ക് പേരിടാൻ ഒരു ലക്ഷം രൂപ വരെ
- Posted on April 18, 2022
- News
- By NAYANA VINEETH
- 124 Views
ഏറ്റവും കൂടിയ സേവനമായ ഒരു ലക്ഷം രൂപയുടേതിന് മാതാപിതാക്കളുടെ ബിസിനസ്സൊക്കെ പരിഗണിച്ച് ബ്രാൻഡ് പേരുകളാണ് നൽകുക

33 വയസുകാരി ടെയ്‌ലർ ഇപ്പോൾ കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ പേരിടാൻ മാതാപിതാക്കളെ സഹായിക്കുന്നു. കഴിഞ്ഞ വർഷം നൂറിലധികം കുഞ്ഞുങ്ങൾക്കാണ് ടെയ്‌ലർ ഹംഫ്രി പേരിട്ടത്.
$1,500 മുതൽ $10,000 വരെയാണ് ഹംഫ്രി ഇതിനായി വാങ്ങിക്കുന്നത്. ചിലർ ഏഴു ലക്ഷം വരെ നൽകി പേരിടാൻ തയ്യാറായിട്ടുണ്ടെന്ന് ഹംഫ്രി പറയുന്നു.
ഏറ്റവും കുറവ് ഏകദേശം 40000 രൂപ വരുന്ന സേവനമാണ്. ഫോൺകോണിലൂടെയും മാതാപിതാക്കൾ പൂരിപ്പിച്ച് നൽകുന്ന ഫോം വഴിയെല്ലാമാണ് ഈ സേവനം നൽകുന്നത്. തുക അനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്.
ഏറ്റവും കൂടിയ സേവനമായ ഒരു ലക്ഷം രൂപയുടേതിന് മാതാപിതാക്കളുടെ ബിസിനസ്സൊക്കെ പരിഗണിച്ച് ബ്രാൻഡ് പേരുകളാണ് നൽകുക.
കുഞ്ഞിന് പേരിടുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് നാളെടുത്ത് നിരവധി നല്ല പേരുകൾ തെരെഞ്ഞെടുത്തത് അതിൽ നിന്ന് ഒന്നാണ് നമ്മൾ കുഞ്ഞുങ്ങൾക്കായി നൽകുക.
വെറും ആ ഒരു ദിവസത്തെയല്ല ഒരു ജീവിതകാലം മുഴുവനുമുള്ള ഐഡന്റിറ്റിയാണ് ‘പേര്’. ഇന്ന് കുഞ്ഞുങ്ങൾക്ക് പേരിടാൻ പ്രൊഫഷണലുകളെ സമീപിക്കുന്നവരും കുറവല്ല.
പ്രൊഫഷണൽ ബേബി നെയിമർ എന്ന പ്രൊഫഷനും ഇന്ന് നിലവിലുണ്ട്. പേരിടാൻ പ്രൊഫഷനലുകളെ സമീപിക്കുക എന്നത് എല്ലാവർക്കും സാധ്യമായ ഒന്നല്ല. ഇതിന്റെ ചെലവ് വളരെ വലുതാണ്.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു പ്രൊഫഷണൽ ബേബി നെയ്മറെയാണ് ഇന്ന് പരിചയപ്പെടുന്നത്. പേര് ടെയ്‌ലർ എ. ഹംഫ്രി. ഒരു കുഞ്ഞിന് പേരിടുന്നതിലൂടെ ടെയ്‌ലർ സമ്പാദിക്കുന്നത് 1.14 ലക്ഷം രൂപ വരെയാണ്.