കരുതലാവാം നല്ല നാളേക്കുവേണ്ടി
- Posted on June 05, 2021
- Ezhuthakam
- By Sabira Muhammed
- 902 Views
''പ്രകൃതി ശാശ്വത സമ്പത്ത്'' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രകൃതിയുടെ കാവൽക്കാരനായി ജീവിച്ച സുന്ദർലാൽ ബഹുഗുണ അന്തരിച്ച് പതിനാറാം ദിനമാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.

എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്താൻ വേണ്ടിയാണ്. ഭൂമി ധാരാളം പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നത് കൊണ്ട് തന്നെ ആവാസവ്യവസ്ഥകള്‍ക്ക് ഏറെ കരുതല്‍ നല്‍കേണ്ട കാലത്താണ് നാമിന്ന് ജീവിക്കുന്നത് . പ്രകൃതിയെ സുരക്ഷിതമാക്കണമെന്ന് നമ്മില്‍ ഓരോരുത്തര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലായി ഈ ദിവസം നിലകൊള്ളുന്നു.
''പരിസ്ഥിതിയുടെ പുനഃസ്ഥാപനം'' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം. ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിനായി കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് 1972 ജൂൺ 5 മുതൽ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഈ വർഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പരിസ്ഥിതി പുനഃസ്ഥാപനത്തെക്കുറിച്ചുള്ള യുഎൻ ദശക പ്രഖ്യാപനത്തിനും പാകിസ്ഥാൻ വേദിയാകും.
നശിപ്പിക്കപ്പെടുന്നതോ നാശത്തിലേക്ക് നീങ്ങുന്നതോ ആയ ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെയാണ് പുനഃസ്ഥാപനം എന്നതുകൊണ്ടർത്ഥമാക്കുന്നത്.
ഇക്കുറി ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ പരിസ്ഥിതിയ്ക്കുവേണ്ടി നിരന്തരം പോരാടിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയെ ഓർക്കാതിരിക്കാൻ കഴിയില്ല. ''പ്രകൃതി ശാശ്വത സമ്പത്ത്'' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രകൃതിയുടെ കാവൽക്കാരനായി ജീവിച്ച സുന്ദർലാൽ ബഹുഗുണ അന്തരിച്ച് പതിനാറാം ദിനമാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
പരിസ്ഥിതി പുനഃസ്ഥാപനത്തിലുള്ള ഏകമാർഗം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നത് തന്നെയാണ്. ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്ക് മഹാവ്യാധികളെ ചെറുത്തു നിർത്താൻ കഴിയും. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ആവാസവ്യവസ്ഥയുടെ സ്വാഭാവികത നിലനിർത്താൻ കഴിയു...