അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കായി സമ്മർ ക്യാമ്പ് ഒരുക്കി വടുതല ഡോൺ ബോസ്കോ
- Posted on April 07, 2022
- News
- By NAYANA VINEETH
- 204 Views
സമ്മർ ക്യാമ്പിന് ശേഷവും ഡോൺ ബോസ്കോ അക്കാദമികളിൽ തുടർ പരിശീലനംലഭ്യമാണ്

കുട്ടികൾക്ക് അവധിക്കാലം ആഘോഷമാക്കാൻ വടുതല ഡോൺ ബോസ്കോയുടെ നേതൃത്വത്തിൽ സമ്മർ ക്യാമ്പ് ഒരുങ്ങി കഴിഞ്ഞു. ഏപ്രിൽ മെയ് മാസങ്ങളിലായി 18 ദിവസത്തെ ക്യാമ്പാണ് സംഘടിപ്പി ച്ചിരിക്കുന്നത്.
ഈ വർഷത്തെ സമ്മർ ക്യാമ്പ് ഡിസിപി കുര്യാക്കോസ് യു വി ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഷിബു ഡേവിസ് എസ്ഡിബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ മനു മൈക്കിൾ എസ്ഡിബി നന്ദി രേഖപ്പെടുത്തി.
നാൽപ്പതിലധികം ഇനങ്ങളിലായി ആയിരത്തോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികൾക്ക് പുറമെ മാതാപിതാക്കൾക്ക് കൂടി പങ്കെടുക്കാൻ കഴിയും വിധമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
3 വയസ്സുള്ള കുട്ടികൾ മുതൽ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. സ്വിമ്മിങ് അക്കാദമിയിൽ അറുന്നൂറിലേറെ കുട്ടികൾ നീന്തൽ പരിശീലനം നേടുന്നുണ്ട്.
ബാഡ്മിന്റൺ, ബാസ്കറ്റ്ബാൾ, കാരാട്ടെ, സ്കേറ്റിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ,ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളിലും ഡോൺ ബോസ്കോ സ്പോർട്സ് അക്കാദമി പരിശീലനം നൽകുന്നുണ്ട്.
നേതൃത്വ പരിശീലനം, കരകൗശല വസ്തുക്കളുടെ നിർമാണം, പൂന്തോട്ട നിർമാണം, ചിത്രരചനാ തുടങ്ങിയവയിലും പരിശീലനം ലഭ്യമാണ്.
സംഗീതത്തിൽ അഭിരുചി ഉള്ളവർക്കായി സംഗീത ഉപകരണങ്ങളിലും പരിശീലനം നൽകുന്നുണ്ട്. വയലിൻ, ഗിറ്റാർ, കീബോർഡ്, വെസ്റ്റേൺ മ്യൂസിക്, കിഡ്സ് മ്യൂസിക് തുടങ്ങിയ ഇനങ്ങളിലാണ് മ്യൂസിക് അക്കാദമിയിൽ പരിശീലനം നൽകുന്നത്.
മെയ് മാസം നടത്തുന്ന ക്യാമ്പിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു. സമ്മർ ക്യാമ്പിന് ശേഷവും തുടർ പരിശീലനത്തിനായി ഡോൺ ബോസ്കോ അക്കാദമിയിൽ ക്ലാസുകൾ സജ്ജമാണ്.
ജീവനൊടുക്കിയ സബ് ആര്‍ടി ഓഫിസറെ സഹപ്രവര്‍ത്തകർ ഒറ്റപ്പെടുത്തിയെന്ന് കുറിപ്പ്