പാലുകാച്ചി പാൽചുരം വെള്ളച്ചാട്ടം
- Posted on July 29, 2021
- Ezhuthakam
- By Vijina PM
- 293 Views
കുന്നുകയറി നീങ്ങുന്ന ഒറ്റയടി കാട്ടുപാതയിലൂടെ അകത്തേക്കു കയറി, വഴിയരികിൽ നീളെയുള്ള പലതരം മരങ്ങളും വള്ളിപ്പടർപ്പുകളും കൊണ്ടെത്തിക്കുക നാണം കുണുങ്ങി മനോഹരിയായി നിൽക്കുന്ന പാൽചുരം വെള്ളച്ചാട്ടത്തിന് അരികിലേക്കാണ്

വയനാട്, കണ്ണൂർ ജില്ലകളുടെ അതിർത്തിയിലാണ് പാൽ ചുരം വെള്ളച്ചാട്ടം. 300 മീറ്റർ ഉയരമുള്ള നാല് ഘട്ടങ്ങളുള്ള വെള്ളച്ചാട്ടമാണിത്. കണ്ണൂർ ജില്ലയിലെ ഏറ്റവും വലുതും മനോഹരവുമായ പാൽ ചുരം വെള്ളച്ചാട്ടം കൊട്ടിയൂർ മനന്തവാടി പാതയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്.
ശുദ്ധവായു ശ്വസിക്കാനും ഹരിത വനത്തിന്റെ ശാന്തമായ പച്ചപ്പ് ആസ്വദിക്കാനും ഇവിടെ എത്തുന്ന ഓരോ സഞ്ചരിക്കും കഴിയും. നിത്യഹരിത വനത്തോട് ചേർന്ന് കുത്തനെ താഴേക്ക് നീളുന്ന പാൽചുരം റോഡിൽ നിന്ന് അല്പം മാറി കാട്ടിനുള്ളിൽ ഒരു കൊച്ചു വെള്ളച്ചാട്ടം,
കുന്നുകയറി നീങ്ങുന്ന ഒറ്റയടി കാട്ടുപാതയിലൂടെ അകത്തേക്കു കയറി, വഴിയരികിൽ നീളെയുള്ള പലതരം മരങ്ങളും വള്ളിപ്പടർപ്പുകളും കൊണ്ടെത്തിക്കുക നാണം കുണുങ്ങി മനോഹരിയായി നിൽക്കുന്ന പാൽചുരം വെള്ളച്ചാട്ടത്തിന് അരികിലേക്കാണ്. ഇത് ഓരോ സഞ്ചാരികളെയും മനം കുളിർക്കുന്ന കാഴ്ച തന്നെയാണ്. മഴക്കാലത്ത് ഇതൊഴുകുന്നത് കണ്ടാൽ പാൽ ചുരത്തുന്ന വെള്ളച്ചാട്ടം തന്നെയാണിതെന്ന് ആരും പറയും.