കെഎസ്‌ഇബി വൈദ്യുതി ബില്ല് ഇനി മലയാളത്തിലും
- Posted on September 14, 2024
- News
- By Varsha Giri
- 51 Views
തിരുവനന്തപുരം : വൈദ്യുതി ബില്ല് ഇനിമുതല്‍ മലയാളത്തിലും ലഭിക്കും. ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്‌ഇബിയുടെ പുതിയ നീക്കം. മീറ്റര്‍ റീഡിങ് മെഷീനില്‍ തന്നെ ബില്ല് മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് നല്‍കാനുള്ള സംവിധാനമാണ് കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്.
ഇംഗ്ലീഷില്‍ നല്‍കുന്ന വൈദ്യുതി ബില്ല് എല്ലാ ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണിലേക്ക് അയച്ച് മെസേജ് ആയും ഇ മെയിലായും നല്‍കും. കെഎസ്‌ഇബി ആപ്പിലൂടെയും wss.kseb.in എന്ന വെബ്‌സൈറ്റിലൂടെയും ബില്ല് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും
എനര്‍ജി ചാര്‍ജ്, ഡ്യൂട്ടി ചാര്‍ജ് ഫ്യുവല്‍സര്‍ ചാര്‍ജ്, മീറ്റര്‍ വാടക എന്നിവ എന്താണെന്നും എങ്ങനെയാണിത് കണക്കാക്കുന്നതെന്നും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങളും മലയാളത്തില്‍ ലഭ്യമാക്കും.