തമിഴ്നാട്ടിലെ ക്ഷേത്രത്തിനടുത്ത് റോക്കറ്റ് ലോഞ്ചർ കണ്ടെത്തി
- Posted on November 01, 2024
- News
- By Goutham Krishna
- 42 Views
തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ കാവേരി നദീതീരത്ത് ഒരു റോക്കറ്റ് ലോഞ്ചർ കണ്ടെത്തി . അണ്ടനല്ലൂർ ക്ഷേത്രത്തിനോട് ചേർന്നുള്ള നദീതീരത്താണ് ഈ അസാധാരണ വസ്തു കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ആദ്യം ഇത് ശ്രദ്ധയിൽപ്പെടുത്തിയത്.
സി.ഡി. സുനീഷ്

ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹ വസ്തു റോക്കറ്റ് ലോഞ്ചറാണെന്ന സംശയം ബലപ്പെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് ഉടൻ തന്നെ ഇത് പുഴയിൽ നിന്ന് എടുത്ത് ഇന്ത്യൻ ആർമിയുടെ 117 ഇൻഫൻട്രി ബറ്റാലിയന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.
റോക്കറ്റ് ലോഞ്ചർ എവിടെ നിന്ന് വന്നു എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ഊന്നൽ. ഇത്തരമൊരു സംഭവം നടന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രവർത്തിച്ചു വരികയാണ്. സമീപ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.