പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ വ്യാജം; നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍

വാച്ച് ആന്‍റ് വാർഡായി എത്തിയ പോലീസുകാരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് പുതിയ വാദം 

പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ള്ളതല്ലെന്ന പുതിയ വാദവുമായി നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍. പുതിയ ന്യായങ്ങളുമായി പ്രതികളെത്തിയത് കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുത‍ൽ ഹ‍ർജിയിൽ സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയാണ്. 

വാച്ച് ആന്‍റ് വാർഡായി എത്തിയ പോലീസുകാരാണ് സംഘർഷം ഉണ്ടാക്കിയത്. അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പോലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ല. കേസിൽ പോലീസ് മാത്രമാണ് സാക്ഷികൾ. 140 എംഎൽഎമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നുമാണ് പുതിയ വാദങ്ങള്‍. 

പ്രഥമ ദൃഷ്ടാ പ്രതികള്‍ കുറ്റം ചെയ്തതായി ഹര്‍ജിയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.  തികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമെന്നും നിയമപരമായി കുറ്റമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു അക്രമം എന്നും വാദിച്ചു.അടുത്തമാസം ഏഴിന് വിടുതല്‍ ഹര്‍ജിയില്‍ കോടതി ഉത്തരവ് പറയും.

പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; പ്രവേശനനടപടികൾ ഇപ്രകാരം ...

Author
Sub-Editor

Sabira Muhammed

No description...

You May Also Like