അബുദാബിയിൽ സ്ഫോടനം ; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ

ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ


അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. വിമാനത്താവളത്തിന് സമീപത്തും സ്ഫോടനമുണ്ടായി, വിമാനത്താവളത്തിന്‍റെ പുതിയ നിർമ്മാണ മേഖലയിലും സ്ഫോടനമുണ്ടായി. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. 

ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. അപകടത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല. അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഡ്രോൺ ആക്രമണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയിട്ടുണ്ട്.ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ആന്‍ഡ്രൂ രാജകുമാരനെതിരെ പുതിയ നീക്കങ്ങളുമായി ബക്കിംങ്ഹാം കോട്ടാരം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like