തോൽവി അറിയാതെ മഞ്ഞപ്പടയുടെ കുതിപ്പ്
- Posted on June 05, 2021
- Sports
- By Sabira Muhammed
- 331 Views
മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബസീലിന്റെ ജയം.

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ ജയം ആവര്‍ത്തിച്ച് ബ്രസീല്‍. ഗ്രൂപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണ് ഇക്വഡോറിനെ വീഴ്ത്തിയ മഞ്ഞപ്പട സ്വന്തമാക്കിയത്.
മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബസീലിന്റെ ജയം. റിച്ചാര്‍ളിസനാണ് അറുപത്തിയഞ്ചാം മിനിറ്റില്‍ ബ്രസീലിന് ലീഡ് നേടിക്കൊടുത്തത്. പെനാല്‍റ്റിയിലൂടെ നെയ്മര്‍ തൊണ്ണൂറ്റിനാലാം മിനിറ്റില്‍ ജയം ഉറപ്പിച്ചു.
തോല്‍വിയറിയാത്ത ബ്രസീല്‍ അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പതിനഞ്ച് പോയിന്റുമായി ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയക്ക് പതിനൊന്ന് പോയിന്റ് മാത്രമാണുള്ളത്. അര്‍ജന്റീന അഞ്ചാം മത്സരത്തില്‍ ചിലിയോട് സമനില വഴങ്ങുകയായിരുന്നു.