തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പൊലീസ് പിടിയിൽ
- Posted on March 03, 2022
- News
- By NAYANA VINEETH
- 132 Views
തൃശ്ശൂർ എസ്‌പിയുടെ നേതൃത്വത്തിൽ ചാലക്കുടി പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

തൃശ്ശൂരിൽ ഇന്നും വൻ ലഹരിവേട്ട. 200 ലഹരി ഗുളികകളും, 3 ഗ്രാം MDMA യും, കുന്നംകുളത്ത് നിന്ന് പിടികൂടി. ചാവക്കാട് സ്വദേശി അൻഷാസ് (40), ചൂണ്ടൽ സ്വദേശി ഹാഷിം (20) എന്നിവരെ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേർന്നാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. കഴിഞ്ഞ ദിവസം ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ 100 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തൃശ്ശൂർ എസ്‌പിയുടെ നേതൃത്വത്തിൽ ചാലക്കുടി പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.