വിരുദ്ധാഹാരങ്ങൾ; ആയുർവേദത്തിന് പറയാനുള്ളത് - ഭാഗം മൂന്ന്

ടോപ്പോഗ്രാഫി എന്ന ഭക്ഷണ കോമ്പിനേഷനുകളെക്കുറിച്ച് പഠിക്കുന്ന ഗവേഷണങ്ങൾ നടത്തുന്ന ഒരു ശാസ്ത്രശാഖ വളർന്ന് വന്നിട്ടുണ്ടിപ്പോൾ. വിരുദ്ധാഹാരമെന്നതിന് ശരീരത്തിനും മനസ്സിനും ഹിതകരമല്ലാത്തത് എന്നാണർത്ഥം. 

പരസ്പരം ചേർന്നുകൂടാത്തതും കൂടിച്ചേരുമ്പോൾ പ്രത്യക്ഷത്തിൽ ഒരു വ്യത്യാസവും നമുക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും പിന്നീടുള്ള ഉപയോഗത്തോടെ ശരീരത്തിന് രോഗകാരണമായ മാറ്റങ്ങൾക്ക് ഇട നൽകുന്നവയുമാണ് ഇവ.

കോശങ്ങളിലെ metabolism തടസ്സപ്പെടുത്തുന്നു.

പുതിയ കോശങ്ങൾ ഉണ്ടാകുന്ന പ്രവർത്തനത്തെ ബാധിക്കുന്നു.

രോഗപ്രതിരോധ ശേഷിക്ക് കോട്ടം വരുത്തുന്നു.

വളർച്ചാ ഹോർമോണുകളിൽ മാറ്റം വരുത്തുന്നു.

പ്രവൃത്തി ചെയ്യാനുള്ള ഊർജ്ജം കുറക്കും.

ദഹന-പചന വ്യവസ്ഥകളെ ബാധിക്കുന്നു.

കണ്ണിനു വൈകല്യം, വന്ധ്യത, ഉദരം (ascitis ),അനോ-റെക്ടൽ പ്രശ്നങ്ങൾ, വിളർച്ച, പനി, വയർ സംബന്ധരോഗങ്ങൾ,ടൈപ്പ് 1പ്രമേഹം,ഡീജനറേറ്റീവ് മാറ്റങ്ങൾ,കഴുത്തിലെ മിക്ക രോഗങ്ങളും തുടങ്ങി  പല യാന്ത്രിക രോഗപ്രതിരോധ വൈകല്യങ്ങൾ പിന്നെ ജനിതക പ്രശ്നങ്ങൾക്ക് വരെ വിരുദ്ധാഹാരങ്ങൾ കാരണമാവുന്നു.

വസ്തുനിഷ്ഠവും വ്യക്തിനിഷ്ഠവുമെന്നും  തരം തിരിച്ചുകൊണ്ട് 18 തരം വിരുദ്ധാഹാരങ്ങളെ ആയുർവേദശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നു. 

വസ്തുനിഷ്ഠമായ വിരുദ്ധങ്ങളെ ശ്രദ്ധാപൂർവ്വം അറിഞ്ഞുവെച്ചു ഒഴിവാക്കുകയും വ്യക്തിനിഷ്ഠമായവയെ   ആഹാര പാചകം തുടങ്ങി കഴിക്കുന്നതും, ഉപയോഗിക്കുന്നതും ഒക്കെയായ ശീലങ്ങളെ പരിഷ്കരിച്ചുകൊണ്ട് ഒഴിവാക്കുകയും വേണം.

പോഷണം എന്നൊരുസിദ്ധാന്തം തന്നെ ഇപ്പോൾ രൂപാന്തരപ്പെട്ടിട്ടുള്ള കാലമാണല്ലോ.ഇതിന്റെ ഒപ്പം 

പരിസ്ഥിതി, സംസ്കരണം ജീവിതശൈലി, സംയോജനം തുടങ്ങിയ ഘടകങ്ങൾ കൂടി വളരെ സ്വാധീനം ചെലുത്തുന്ന ഘടകങ്ങൾ ആണ്.

18 തരം

എല്ലാ ആഹാരവും എല്ലാ സീസണിലും നമുക്ക് ലഭ്യമല്ല. പക്ഷെ ഇന്ന് മാർക്കറ്റിൽ എല്ലാ ഭക്ഷണപദാർത്ഥങ്ങളും ഉണ്ടാവാറുണ്ടല്ലോ -ഇത് കാലവിരുദ്ധമാണ്.

സ്വാഭാവികകാലത്തിൽ ഉണ്ടാവുന്ന സ്വാഭാവിക പദാർത്ഥങ്ങൾക്ക് ഫലപ്രാപ്തി കൂടുതലാണ്. അത് ശരീര പോഷണത്തിന് അനുയോജ്യമാവുകയും ചെയ്യുന്നു.

വേറൊരു ഉദാഹരണം അധികം തീക്ഷ്ണ രുചി ഉള്ളവ ചൂടുകാലത്തും അധികം തണുത്തവ ശീതകാലത്തു കഴിക്കുന്നതും കാലവിരുദ്ധതയിൽ പെടും.

തുടരാം...

വിരുദ്ധാഹാരങ്ങൾ - ഭാഗം രണ്ട്

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like