ഇതിഹാസത്തിനൊപ്പം സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു ; സന്തോഷം പങ്കുവച്ച് ബാല

സംവിധായകൻ സിരുത്തൈ ശിവയുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് അണ്ണാത്തെ

രജനികാന്ത്‌ നായകനാവുന്ന പുതിയ ചിത്രമാണ് 'അണ്ണാത്തെ'. സംവിധായകൻ സിരുത്തൈ ശിവയുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് അണ്ണാത്തെ. ഇപ്പോഴിതാ ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നടൻ ബാല. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ലക്ക്നൗവിൽ നടക്കുന്നു എന്നും ബാല പറഞ്ഞു.

'ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തെ ഷൂട്ടിങ്ങ് ലക്ക്നൗവിൽ', എന്നാണ് ബാല കുറിച്ചത്. സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണ് അണ്ണാത്തെ. മീന, ഖുശ്ബു,  നയന്‍താര, കീര്‍ത്തി  സുരേഷ്, പ്രകാശ്  രാജ്, സൂരി, സതീഷ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

ദുഷ്ടൻ ഒരിക്കലും അത്ര അപകടകാരിയല്ല

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like