ചരിത്രം കുറിച്ച് നാസയുടെ ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്റര്‍ ചൊവ്വയില്‍ പറന്നുപൊങ്ങി.

മനുഷ്യൻ മറ്റൊരു ഗ്രഹത്തില്‍ നിന്ന് നിയന്ത്രിച്ച്‌ പറത്തുന്ന ആദ്യ വാഹനം എന്ന നേട്ടമാണ് ഇന്‍ജെന്യൂയിറ്റി സ്വന്തമാക്കിയത്. 

പെര്‍സിവിയറന്‍സ് റോവറിനൊപ്പം ചൊവ്വയിൽ നാസ വിക്ഷേപിച്ച ഇന്‍ജെന്യൂയിറ്റി മാര്‍സ് ഹെലികോപ്റ്റര്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വിജയകരമായി പറന്നുപൊങ്ങി.  മനുഷ്യൻ മറ്റൊരു ഗ്രഹത്തില്‍ നിന്ന് നിയന്ത്രിച്ച്‌ പറത്തുന്ന ആദ്യ വാഹനം എന്ന നേട്ടമാണ് ഇന്‍ജെന്യൂയിറ്റി സ്വന്തമാക്കിയത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ചൊവ്വയിലെ ജെസീറോ ക്രേറ്റര്‍ മേഖലയില്‍ പരീക്ഷണം നടന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മൂന്ന് മീറ്റര്‍ ഉയരത്തിൽ പറന്ന ഇന്‍ജെന്യൂയിറ്റി 39.1 സെക്കന്റ് നേരം പറന്നശേഷം വിജയകരമായി  ഉപരിതലാത്തിൽ തിരിച്ചിറങ്ങി. ഹെലിക്കോപ്റ്ററിന്റെ ആദ്യ പറക്കല്‍  പൂര്‍ണമായും ഓട്ടോണമസ് ആയാണ് നടത്തിയത്. ഭൂമിയില്‍ ആദ്യ വിമാനം പറത്തിയ റൈറ്റ് ബ്രദേഴ്‌സിനോടുള്ള ആദരസൂചകമായി ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്റര്‍  പറന്നുയര്‍ന്ന സ്ഥലം റൈറ്റ് ബ്രദേഴ്‌സ് ഫീല്‍ഡ് എന്ന് അറിയപ്പെടുമെന്ന് നാസ അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ഈ മാസം ആദ്യം നടത്താന്‍ പദ്ധതിയിട്ട ഹെലികോപ്റ്റര്‍ പറത്തല്‍ മാറ്റിവെക്കുകയായിരുന്നു. പറത്താനായി  ഇന്ന് ഹെലികോപ്റ്റര്‍ പുറത്തെടുത്ത് ഉപരിതലത്തില്‍ സ്ഥാപിച്ചെങ്കിലും പിന്നീട് ചെറിയ പിഴവ് കണ്ടെത്തിയതിനാല്‍ അതു പരിഹരിക്കുന്നതു വരെ കാത്തിരിക്കേണ്ടി വന്നു.

രാജസ്ഥാനെ തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്!

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like