എറണാകുളത്ത് ബി ജെ പിക്ക് പി ജി മനോജ് കുമാറോ ?

പാർട്ടി മണ്ഡലം പ്രസിഡന്റ് പി ജി മനോജ് കുമാറും ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫും തമ്മിൽ കടുത്ത മത്സരം നടന്നത് .

എറണാകുളം : സ്ഥാനാർഥി നിർണയത്തിലും എറണാകുളത്ത് ബി ജെ പിയിൽ ഇഞ്ചോടിഞ്ചു പോരാട്ടം. ഇന്നലെ എറണാകുളം ബി ജെ പി ജില്ലാ പാർട്ടി ഓഫീസിൽ വെച്ച് നടന്ന സ്ഥാനാർഥി നിർണയ അഭിപ്രായ വോട്ടിങ്ങിലാണ് പാർട്ടി മണ്ഡലം പ്രസിഡന്റ് പി ജി മനോജ് കുമാറും ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫും തമ്മിൽ കടുത്ത മത്സരം നടന്നത് .എറണാകുളം മണ്ഡലത്തിൽ നിന്നും നാൽപതിലേറെ പേർ പങ്കെടുത്ത അഭിപ്രായ വോട്ടിങ്ങിൽ ഇരുപത് വീതം വോട്ടുകൾക്ക് പി ജി മനോജ് കുമാറും ജിജി ജോസഫും തുല്യരായെത്തി. കർമ്മപഥങ്ങളിൽ ഇരുവരും തുല്യരാണെങ്കിലും  മണ്ഡലത്തിനെ ബി ജെ പി ആണ് ഏറ്റെടുക്കുന്നതെങ്കിൽ പി ജി മനോജ് കുമാറിനാണ് മുൻ‌തൂക്കം .


Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like