വെള്ളം കുടി- എവിടെ, എപ്പോൾ,എങ്ങനെ ????

മനുഷ്യന്റെ ശരീരത്തിൽ 70 % വെള്ളമാണ്.മനുഷ്യൻ ഏറ്റവും അത്യാവശ്യമുള്ളതുമാണ് വെള്ളം...


ആരോഗ്യപരമായി ചർമ്മത്തിൻറെ തിളക്കവും ശരീരത്തിന്റെ ഭാരം നിലനിർത്താനും,ശരീരത്തുള്ള വിഷ വസ്തുക്കളെ പുറംതള്ളാനും വെള്ളം അത്യാവശ്യമാണ്. എന്നാൽ അത് കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടതുണ്ട് .ദിവസവും 8  മുതൽ 10  ഗ്ലാസും കുട്ടികൾ  മിനിമം 8  ഗ്ലാസ് വെള്ളവും ദാഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും  കുടിച്ചിരിക്കണം  .


വെള്ളം കുടിക്കേണ്ടത് എങ്ങനെ എപ്പോഴാണെന്ന് നോക്കാം.
1 .രാവിലെ എഴുന്നേറ്റാൽ  2 ഗ്ലാസ് വെള്ളം  കുടിക്കുക 
2 . ആഹാരത്തിന് അരമണിക്കൂർ മുമ്പോ ശേഷമോ വെള്ളം കുടിക്കുക .
3 . എ സി യിൽ കൂടുതൽ നേരം ഇരിക്കുന്നവവർ ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിച്ചിരിക്കണം.
4 .മലബന്ധനമുള്ളവർ വെള്ളംകുടി കുറയ്ക്കാൻ പാടുന്നതല്ല .
5 . വേനൽ കാലത്തു വിയർപ്പു അധികമായതിനാൽ വെള്ളം കുടി നിർബന്ധമാണ്‌ .
6 . മൂത്രത്തിൽ പഴുപ്പുള്ളവർ വെള്ളം കുടി കുറയ്ക്കരുത്.
7 . മൂത്രത്തിൽ കല്ലുള്ളവരും നന്നായി വെള്ളം കുടിക്കണം.കല്ലുമാറിയലും വെള്ളം കുടി ഒഴിവാക്കരുത്.
8 . അമിത വണ്ണമുള്ളവർ വിശക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ വിശപ്പ് അല്പം കുറയും അപ്പോൾ ഭക്ഷണത്തിന്റെ അളവും കുറയ്ക്കാം.
9 .വ്യായാമത്തിന് മുമ്പും പിന്നും വെള്ളം കുടിച്ചിരിക്കണം.ഇല്ലെങ്കിൽ ഡീഹൈഡ്രേഷൻ സംഭവിക്കും.

പലരും വെള്ളത്തിന് പകരം കൊളയും മറ്റു മധുര പാനീയങ്ങളും കുടിക്കാറുണ്ട്.ഇത് ശരീരത്തിൽ കൂടുതൽ കലോറി എത്തിക്കും എന്നല്ലാതെ ഞമ്മുടെ ദാഹം ശമിപ്പിക്കാറില്ല.എന്നാൽ കരിക്കിൻ വെള്ളം ,നാരങ്ങാ വെള്ളം ,തേങ്ങാ വെള്ളം,പാൽ,ചോക്ലേറ്റ് പാൽ മുതലായവയെല്ലാം കുടിക്കാം.ജലാംശം കൂടുതലുള്ള തക്കാളി,തണ്ണിമത്തൻ,വെള്ളരി എന്നിവ കഴിക്കുന്നതിന്റെ ഒപ്പം ജലാംശം മാത്രമല്ല പൊട്ടാസ്യത്തിന്റെ അളവും ശരീരത്തിൽ ലഭിക്കുന്നു.അതിനാൽ ശരീരത്തിൽ ജലാംശം കൂടുതൽ നേരം നിലനിൽക്കുന്നു.

കടപ്പാട്-ന്യൂസ് 18 മലയാളം
Author
No Image

Naziya K N

No description...

You May Also Like