ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗരേഖ ഇന്ന് പുറത്തിറങ്ങും

കടകൾ തുറക്കാനുള്ള സമയം ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നതോടെ ചുരുക്കിയേക്കും. 

അതിതീവ്രമായി കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറങ്ങും. തിങ്കളാഴ്ച മുതൽ  മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. ഈ ജില്ലകളിൽ കടകൾ തുറക്കാനുള്ള സമയം ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നതോടെ ചുരുക്കിയേക്കും. പോലീസ് പാസ് എടുത്തത് കൊണ്ട് മാത്രം എല്ലാ വിഭാഗങ്ങൾക്കും പുറത്തിറങ്ങാനാകില്ല. ഏറ്റവും അവശ്യവിഭാഗങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദം ഉണ്ടാകൂ. നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്കുണ്ടാകും. 

രോ​ഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും ടിപിആ‍ർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ വകുപ്പുകൾ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പോലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ ആവശ്യം ഉയര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലവിലെ ലോക്ക്ഡൗൺ മെയ് 23വരെ നീട്ടിയത്.

കോവിഡിൽ മുങ്ങി കേരളം

Author
Sub-Editor

Sabira Muhammed

No description...

You May Also Like