ഇനി മുതൽ കാറുകൾക്ക് ആറ് എയർബാഗുകളുടെ സംരക്ഷണം നിർബന്ധം

പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന എല്ലാ കാറുകൾക്കും ആറ് എയർബാഗുകൾ നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നൽകണമെന്ന് കാർ നിർമ്മാതാക്കള നിർബന്ധമായി അനുശാസിക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി അംഗീകാരം നൽകി.

യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതാണ് പുതിയ ചട്ടമെന്ന് മന്ത്രി പറഞ്ഞു. മുന്നിലും പിന്നിലും ഇരിക്കുന്നവരിൽ ഫ്രണ്ടൽ, ലാറ്ററൽ കൊളീഷനുകളുടെ ആഘാതം കുറയ്ക്കാൻ ഇത് കൂടുതൽ സഹായിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു. 

വാഹനങ്ങളിൽ ഡ്രൈവർക്കും ഫ്രണ്ട് യാത്രക്കാർക്കും എയർബാഗുകൾ ഘടിപ്പിക്കുന്ന് സർക്കാർ നേരത്തെ തന്നെ നിർബന്ധമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഡ്രാഫ്റ്റ് റെഗുലേഷൻ അനുസരിച്ച്, കാർ നിർമ്മാതാക്കൾ സൈഡ് എയർബാഗുകളും കർട്ടൻ എയർബാഗുകളും നൽകേണ്ടിവരും.

നിലവിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ABS എന്നിവ കാർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന അടിസാഥാന സുരക്ഷാ ഘടകങ്ങളാണ്. സൈഡ്, കർട്ടൻ എയർബാഗുകൾ നിർബന്ധമാക്കി കൊണ്ടുള്ള നിയമം 2022 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും.

അധിക എയർബാഗുകൾ ഏകദേശം 30,000 രൂപയോളം വാഹനത്തിന്റെ വില ഉയർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ സൈഡ്, കർട്ടൻ എയർബാഗുകളുടെ സുരക്ഷാ നേട്ടം അതിലും വിലയേറിയതാണ്.

സൈഡ്‌വേ കൊളീഷനുകളിൽ, സൈഡ്, കർട്ടൻ എയർബാഗുകൾ യാത്രക്കാർക്ക് പരിക്കേൽക്കുന്നതിനും മാരകമായ മുറിവുകൾക്കുള്ള സാധ്യത കുറയ്ക്കുമെന്നും ഗവേഷണങ്ങളും ക്രാഷ് ടെസ്റ്റുകളും സ്ഥിരമായി കാണിക്കുന്നു.

പുതിയ ഉത്തരവ് സ്വാഗതാർഹമായ മാറ്റമാണ്, അത് ഇന്ത്യയിൽ കാറുകൾ സുരക്ഷിതമാക്കുന്നതിൽ വളരെയധികം മാറ്റം വരുത്തും എന്നതിൽ സംശയമില്ല. എന്നാൽ സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുകയാണ്.

ഏഥർ എനർജിയിൽ രണ്ട് ഘട്ടങ്ളിലായി നിക്ഷേപം നടത്തുമെന്ന് ഹീറോ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like