ഐ.പി.എല്‍ യു.എ.ഇയിലേക്ക് മാറ്റാൻ നിർദ്ദേശം
- Posted on May 04, 2021
- Sports
- By Sabira Muhammed
- 217 Views
കഴിഞ്ഞ വര്‍ഷം ഐ.പി.എല്‍ യു.എ.ഇയിലെ മൂന്ന് വേദിങ്ങളിലായിരുന്നു നടത്തിയത്.

ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് ഐ.പി.എല്‍ മാറ്റാൻ നിർദ്ദേശം. ടൂര്‍ണമെന്‍റ് യു.എ.ഇയിലേക്ക് മാറ്റാന്‍ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലാണ് നിർദ്ദേശം നൽകിയത്. യു.എ.ഇയും ഐ.പി.എല്‍ നടത്തുന്നതിനോട് അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിലും ബി.സി.സി.ഐ ഈ നിർദ്ദേശത്തെ അവഗണിച്ചു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷം ഐ.പി.എല്‍ യു.എ.ഇയിലെ മൂന്ന് വേദിങ്ങളിലായിരുന്നു നടത്തിയത്. ബി.സി.സി.ഐ നിര്‍ദേശം ലഭിച്ചാലുടന്‍ ഒരുക്കങ്ങള്‍ തുടങ്ങാനാണ് യു.എ.ഇ തീരുമാനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ട്വന്‍റി 20 മത്സരങ്ങള്‍ നടത്തിയ ആത്മവിശ്വാസത്തിലാണ് ബി.സി.സി.ഐയെന്നാണ് സൂചന. എന്നാൽ ഐ.പി.എല്‍ ടൂര്‍ണമെന്‍റ് തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വർദ്ധിച്ചു.