കോവിഡ് ആശങ്ക : ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് ഉത്തര കൊറിയ പിൻവാങ്ങി

താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നത് എന്ന വിശദീകരണത്തോടെയാണ് ഉത്തര കൊറിയന്‍ കായിക മന്ത്രാലയം പിൻവാങ്ങൽ അറിയിച്ചത് .

കോവിഡ് 19 രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ  ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് ഉത്തര കൊറിയ പിൻവാങ്ങി. താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകുന്നത് എന്ന വിശദീകരണത്തോടെയാണ് ഉത്തര കൊറിയന്‍ കായിക മന്ത്രാലയം പിൻവാങ്ങൽ അറിയിച്ചത് . മാര്‍ച്ച് 25-ന് ഒളിമ്പിക് കമ്മിറ്റിയും ഉത്തര കൊറിയന്‍ കായിക മന്ത്രി കിം ഗുക്കും തമ്മില്‍ നടന്ന ചർച്ചയിലാണ് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എന്ന്  റിപ്പോര്‍ട്ടുകൾ . ഇത് രണ്ടാം തവണയാണ് ഉത്തര കൊറിയ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറുന്നത് . 1988-ലെ ശീതയുദ്ധത്തെ തുടര്‍ന്ന് സോള്‍ ഒളിമ്പിക്‌സില്‍ നിന്നാണ് ആദ്യമായി പിന്മാറിയത് .

എന്റെ താരം - ജിൻസി ഫിലിപ്പ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like