വാക്കാണ് ഏറ്റവും വലിയ സത്യം ;തല മൊട്ടയടിച്ച് ആഗസ്തി

വാക്ക് പാലിക്കാനുള്ളതാണെന്ന അടിക്കുറിപ്പോടെയാണ്‌ മൊട്ടയടിച്ച ചിത്രം പോസ്റ്റ് ചെയ്തത്

ഉടുമ്പന്‍ചോലയില്‍ പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ച് വാക്ക് പാലിച്ചു. 20,000 വോട്ടിന്  നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എം.എം. മണിയോട് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന അടിക്കുറിപ്പോടെയാണ്‌ ദയനീയമായി പരാജയപ്പെട്ട  ആഗസ്തി ഫേസ്ബുക്കിൽ തന്റെ മൊട്ടയടിച്ച ചിത്രം പോസ്റ്റ് ചെയ്തത്. വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് മാണിയുടെ ഭൂരിപക്ഷം 20,000 കടന്നപ്പോൾ താൻ തല മൊട്ടയടിക്കുമെന്ന്  ആഗസ്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.അഗസ്റ്റി തന്റെ സുഹൃത്തതാണെന്നും തെരെഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ പതിവായതിനാൽ മൊട്ടയടിക്കേണ്ട ആവിശ്യമില്ല എന്നും എം എം മാണി പ്രതികരിച്ചിച്ചിരുന്നു. 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌  മന്ത്രി എം.എം.മണി  ആഗസ്തിക്കെതിരെ ഉടുമ്പന്‍ചോലയില്‍ വിജയിച്ചത്. 1109  വോട്ട്‌ മാത്രമായിരുന്നു 2016-ല്‍ മണിയുടെ ഭൂരിപക്ഷം.


Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like