മലയാളികളുടെ മറാത്തി ചിത്രം 'പ്രീതം' ആമസോൺ പ്രൈമിൽ

കൊങ്കൺ പശ്ചാത്തലത്തിൽ കഥ പറയുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് പ്രീതം

മലയാളികളായ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കിയ മറാത്തി സിനിമ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. കണ്ണൂര്‍ സ്വദേശിയായ സിജോ റോക്കി സംവിധാനം ചെയ്ത 'പ്രീതം' എന്ന ചിത്രമാണ് പ്രൈം വീഡിയോയില്‍ റിലീസിന് ഒരുങ്ങുന്നത്.   

കൊങ്കൺ പശ്ചാത്തലത്തിൽ കഥ പറയുന്ന റൊമാന്‍റിക് കോമഡി ചിത്രമാണ് പ്രീതം. പ്രണവ് റാവുറാണെ, ഉപേന്ദ്ര ലിമ്യെ, നക്ഷത്ര മധേക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിസാര്‍ഡ്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫൈസല്‍ നിഥിന്‍ സിജോ ആണ് നിര്‍മ്മാണം. സുജിത്ത് കുറുപ്പിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. സംഗീതസംവിധാനം ചെയ്തിരിക്കുന്നത് വിശ്വജിത്ത് ആണ്.

തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് `പ്രീതം. പക്ഷേ കോവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ പൂട്ടിയതുകാരണം ഒരാഴ്ചയേ പ്രദര്‍ശിപ്പിക്കാനായുള്ളൂ. പിന്നീടാണ് ആമസോണ്‍ പ്രൈമുമായി കരാര്‍ ആയത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേ പ്രേക്ഷകരുടെ മനസ്സിൽ  ഇടംപിടിച്ചിരുന്നു.

നവരസങ്ങൾ കണ്ടറിയാം...!

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like