ഒരു കമ്പനിയുടെ ഉദ്ഘടനം മാറ്റി വെപ്പിച്ച പ്രാവിന്റെ കഥ

വ്യവസായങ്ങളുടെയും ആഘോഷങ്ങളുടെയും നാടായ, ഒരുവിധം മലയാളികൾ ചേക്കേറാൻ ആഗ്രഹിക്കുന്ന ദുബായി നഗരത്തിലാണ് ഈ കൗതുകം നടന്നത്

നുഷ്യനെ പോലെ സഹജീവികളെയും കാണാൻ ഉള്ള മനസ് എല്ലാവര്ക്കും ഉണ്ടാവാറില്ല. എന്നാൽ പക്ഷികൾക്കും മൃഗങ്ങൾക്കും നമ്മെ പോലെ തന്നെ ഭൂമിയിൽ അവകാശമുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ടെക്സാസ് പ്രോ ഓട്ടോ ഡീറ്റെയിലിംഗ് എന്ന കമ്പനിയുടെ ഉത്ഘാടന ചടങ്ങ് മാറ്റിവെച്ചത്. 

കമ്പനിയുടെ  ഉത്ഘാടന ചടങ്ങിനായുള്ള മുന്നൊരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ആ മനോഹര കാഴ്ച കോൺട്രക്റ്റർ ഇബ്രാഹീമിന്റെ കണ്ണിൽ ഉടക്കിയത്. രണ്ടു മുട്ടകൾക്ക് അടയിരിക്കുന്ന ഒരു അമ്മപ്രാവിന്റെ കൂടായിരുന്നു അത്.  അവസാനഘട്ട പെയിന്റിംഗ് ജോലികൾ തീർക്കാൻ ആ പ്രാവിൻ കൂട് അവിടെ നിന്നും മാറ്റണം. എന്നാൽ കൂട് മാറ്റുന്നതിന് പകരം കോൺട്രക്റ്റർ കമ്പനി ഉടമസ്ഥനെ വിളിച്ച്  ഉദ്ഘാടനം മാറ്റിവയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. മുട്ട വിരിഞ്ഞ് അമ്മയും കുഞ്ഞുങ്ങളും ഇവിടം വിട്ടതിന് ശേഷം മാത്രമേ ജോലി പൂർത്തിയാകൂ എന്നും അയാൾ ഉടമസ്ഥരെ അറിയിച്ചു.  ബിസിനസ്സ് ലാഭത്തേക്കാൾ സഹജീവിയുടെ ജീവന് വില കൽപിച്ച അവർ സ്ഥാപനത്തിന്റെ ഉത്ഘാടന ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.

വ്യവസായങ്ങളുടെയും ആഘോഷങ്ങളുടെയും നാടായ, ഒരുവിധം മലയാളികൾ ചേക്കേറാൻ ആഗ്രഹിക്കുന്ന ദുബായി നഗരത്തിലാണ് ഈ കൗതുകം നടന്നത്. ഇതിലൂടെ ഇവർ മറ്റുള്ളവർക്ക് വലിയൊരു സന്ദേശമാണ് നൽകുന്നത്. ഇത്തരത്തിൽ അടുത്ത കാലത്താണ് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും വീഴുമായിരുന്ന ഗർഭിണിയായ പൂച്ചയെ രണ്ട് പ്രവാസി മലയാളികളടക്കം 4 പേർ ചേർന്ന് രക്ഷപ്പെടുത്തിയ സംഭവം  ദുബായിൽ നടന്നത്.  മനുഷ്യനെപോലെ ഭൂമിയിൽ തുല്യ അവകാശം ഉള്ളവരാണ് ഓരോ ജീവികളും. അവയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് ഇവരെല്ലാം..

മനുഷ്യനെ പോലെ സംസാരിക്കുന്ന പക്ഷികളുടെ അപ്പൂർവ്വ കാഴ്ച

Author
Sub-Editor

Sabira Muhammed

No description...

You May Also Like