ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു.

വാക്‌സിൻ വിതരണം പെട്ടെന്ന് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് യൂറോപ്പ്യൻ രാജ്യങ്ങൾ.

ജനിതകമാറ്റം സംഭവിച്ച കോവിഡ്  വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു.യൂറേപ്യൻ രാജ്യങ്ങൾക്ക് പുറമെ കാനഡ ,ജപ്പാൻ,ഓസ്ട്രേലിയ,ലെബനൻ തുടങ്ങിയ രാജ്യങ്ങളിലും ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.ഫ്രാൻസ്,ഡെൻമാർക്ക്‌,സ്പെയിൻ ,സ്വീഡൻ,നെതർലാൻഡ് ,ജർമ്മനി,ഇറ്റലി എന്നീ രാജ്യങ്ങളിൽ വകഭേദം വന്ന വൈറസ് പടരുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.വാക്‌സിൻ വിതരണം പെട്ടെന്ന് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് യൂറോപ്പ്യൻ രാജ്യങ്ങൾ.

കാനഡയിൽ ഒന്റാറിയോയിലാണ് രണ്ടുപേർക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധ സ്ഥിതീകരിച്ചത്. അടുത്തിടെയൊന്നും യാത്ര ചെയ്യാത്ത ദമ്പതിമാരിൽ വൈറസിനെ കംണ്ടെത്തിയത് ഏറെ ഗൗരവത്തോടെയാണ് കനേഡിയൻ ആരോഗ്യമേഖല കാണുന്നത്.എന്നാൽ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുകയും നിരവധിപേർ മരിക്കുകയും ചെയ്‌ത അമേരിക്കയിൽ വകഭേദം വന്ന കോവിഡ്  വൈറസിനെ സ്ഥിതീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ തിങ്കളാഴ്ച മുതലേ ബ്രിട്ടനിൽ നിന്നുള്ള  യാത്രയ്ക്ക് അമേരിക്ക കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ക്രിസ്‌മസ്‌ പ്രമാണിച്ചു പലരാജ്യങ്ങളും ലോക്കഡൗണിന് ഇളവ് നൽകിയെങ്കിലും വൈറസ് വ്യാപനം തടയുന്നതിനായി വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്  രാജ്യങ്ങൾ മടങ്ങിയിരിക്കുകയാണ്.

ഇന്നുമുതൽ ജനുവരി അവസാനം വരെ എല്ലാ വിദേശ പൗരന്മാർക്കും ജപ്പാൻ പ്രവേശന വിലക്ക് ഏർപ്പെടുത്തി .5 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ്  വകഭേദത്തെ സ്ഥിതീകരിച്ചതിനെ തുടർന്നാണിത്.ബ്രിട്ടനിൽ നിന്നും എത്തിയവർക്കായിരുന്നു രോഗം സ്ഥിതീകരിച്ചത്.

കടപ്പാട്-മലയാളം എക്സ്പ്രെസ്സ് ടി വികോവിഡ് വാക്‌സിൻ സ്വീകരിച്ചതിനു ശേഷമുള്ള പാർശ്വഫലങ്ങളെകുറിച്ച് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം.

https://www.enmalayalam.com/news/7LW69G2z

Author
No Image

Naziya K N

No description...

You May Also Like