സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈന്‍ ടോം ചാക്കോ.
- Posted on April 21, 2025
- News
- By Goutham prakash
- 149 Views
സിനിമ മേഖലയില്‍ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈന്‍ ടോം ചാക്കോ.
പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍, പഴി മുഴുവന്‍ തനിക്കും, മറ്റൊരു നടനും മാത്രമെന്നും ഷൈനിന്റെ മൊഴി. പരിശോധനകള്‍ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സെറ്റുകളില്‍ ലഹരി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഷൈന്‍ പൊലീസിന് മൊഴി നല്‍കി.
ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേരും. ഷൈനെ എപ്പോള്‍ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.
