പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം....
- Posted on December 31, 2020
- News
- By Naziya K N
- 295 Views
രാത്രി 10 മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.പൊതുഇടങ്ങളിൽ കൂട്ടം കൂടൽ പാടില്ല,ആഘോഷങ്ങൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമായിരിക്കണം നടത്തേണ്ടത്,ആഘോഷങ്ങളിൽ മാസ്‌കും സാമൂഹിക അകലവും നിർബന്ധമാണ്.പൊതു പരിപാടികൾ സംഘടിപ്പിക്കരുത് ,രാത്രി 10 മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണം എന്നിങ്ങനെയാണ് സർക്കാർ നിർദ്ദേശങ്ങൾ.
നിയന്ത്രണങ്ങൾ ലംഗിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.പുതുവത്സരാഘോഷം കഴിവതും വീടിനുള്ളിൽ തന്നെ ഒതുക്കി നിർത്തണമെന്നും,പ്രായമുള്ളവർ ,കുട്ടികൾ,ഗർഭിണികൾ എന്നിവർ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളിൽ പങ്കെടുക്കരുതെന്നും,പൊതു ജനങ്ങൾ ഈ സമയത് അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.