സംസ്ഥാനത്തെ സ്‌കൂളുകൾ ഭാഗീകമായി അടയ്ക്കുന്നു

ഞായർ നിയന്ത്രണവും രാത്രി കർഫ്യുവും ഒഴിവാക്കി

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ഈ മാസം 21 മുതൽ സ്കൂളുകൾ ഭാഗികമായി അടയ്ക്കും.ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഇനി മുതൽ ഓൺലൈൻ പഠനം

കൊവിഡ് ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം.നിയന്ത്രണം രണ്ടാഴ്ചത്തേക്ക്. ഞായർ നിയന്ത്രണവും രാത്രി കർഫ്യുവും ഒഴിവാക്കി.തീരുമാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നിവയുടെ ഓഫ്‌ലൈൻ ക്ലാസുകൾ തുടരും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടികൾ കൈക്കൊള്ളും. കൂടുതൽ വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിയിക്കും.

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള രംഗ പ്രവേശനം ഇനിയും വൈകും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like