യൂറോ കപ്പ്; ക്രൊയേഷ്യ-സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടം ഇന്ന്

കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്‌റ്റേഡിയത്തിൽ രാത്രി 9:30 നാണ് മത്സരം. 

ഇന്ന് യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ-സ്‌പെയിന്‍ പോരാട്ടം. ക്രൊയേഷ്യ സ്‌പെയിനെ ആദ്യ മത്സരത്തിൽ  നേരിടും. കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്‌റ്റേഡിയത്തിൽ രാത്രി 9:30 നാണ് മത്സരം. 

സ്പാനിഷ് ടീം ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സ്ലൊവാക്യയെ അഞ്ചു ഗോളുകള്‍ക്കാണ് തകർത്തെറിഞ്ഞത്. ജയ പ്രതീക്ഷയിലാണ് ലൂയിസ് എന്റിക്കെയുടെ പരിശീലന മികവില്‍ ടീം. മുന്നേറ്റനിരയില്‍ മൊറാട്ട ഒഴികെ ഉള്ളവര്‍  ഫോമിലാണ്.  ലാപോര്‍ട്ടക്കും ആല്‍ബക്കും അസ്പിലിക്യൂട്ടക്കുമാണ് പ്രതിരോധ വലയം തീർക്കാൻ ഒരുങ്ങി ഇറങ്ങുന്നത്. ഡിഗിയയുടെ വിസ്മയ പ്രകടനം കൂടി ഗോള്‍ വലയ്ക്ക് മുന്നില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് സ്പാനിഷ് ആരാധകർ.

എന്നാൽ, ക്രൊയേഷ്യന്‍ ടീമിന്റെ ശക്തി മികച്ച മധ്യനിരയിലാണ്. ലൂക്കാ മോഡ്രിച്ചാണ് ടീമിലെ പ്ലേമേക്കര്‍. പെരിസിച്ച്‌, റെബിച്ച്‌, കാര്‍മാറിച്ച്‌, പെരിസിച്ച്‌ എന്നീ താരങ്ങള്‍ കൂടി ചേരുമ്പോൾ സ്‌പെയിനിന് ഒത്ത എതിരാളിയായി ക്രൊയേഷ്യ മാറും.  കാല്‍പന്ത് കളിയിലെ കരുത്തുറ്റ ടീമുകള്‍ തമ്മിലുള്ള മത്സരത്തിന്റെ ആവേശ ലഹരിയിലാണ് ആരാധകർ.

ഇന്ന് മുതൽ സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു

Author
Sub-Editor

Sabira Muhammed

No description...

You May Also Like