മണിച്ചിത്രത്താഴ് സിനിമയിലെ ഓർമ്മകൾ പങ്കുവെച്ച് നടി ശോഭന...

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റും മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നതുമായ സിനിമയാണ് മണിച്ചിത്രത്താഴ്.ഫാസിൽ സംവിധാനം ചെയ്‌ത  ഈ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു പ്രധാന കഥാപാത്രം.പക്ഷെ ഈ സിനിമ എക്കാലത്തും ഓർക്കുന്നത് ഗംഗ എന്ന ശോഭന ചെയ്‌ത കഥാപാത്രത്തിലൂടെയാണ്.സിനിമ റിലീസ് ചെയ്‌ത്‌ 27 വർഷം കഴിയുമ്പോൾ സിനിമയുടെ ഓർമ്മകൾ പങ്കിടുകയാണ് നടി  ശോഭന .

മണിച്ചിത്രത്താഴ് സിനിമയെ കുറിച്ച്  ശോഭന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ:

മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27ആം പിറന്നാളാണ് നാളെ.ഒരു ബ്ലോക്ക് ബസ്റ്റർ സിനിമ എന്നതിലുപരി ചലച്ചിത്രനിർമ്മാണ കലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.എന്റെ ജീവിത യാത്രയിൽ   ഈ ചിത്രം വലിയ ഒരു മുതൽക്കൂട്ട് തന്നെ ആയിരുന്നു...ഇന്നും അതെ...നാഗവല്ലിയെ കുറിച്ച്  ഓർമിക്കപ്പെടാത്ത ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം...സൃഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു.


കടപ്പാട്-എക്സ്പ്രെസ്സ്  കേരള


നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് മാൻ ഷാബു പുൽപള്ളി (37) നിര്യാതനായി..

https://www.enmalayalam.com/news/37


Author
No Image

Naziya K N

No description...

You May Also Like