അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ

ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ  അടിസ്ഥാന വിലയായ 23 രൂപ 90 പൈസയിൽ നിന്നും 180 % കൂടുതലും ഡീസലിന്റെ അടിസ്ഥാന വിലയിൽ നിന്നും 141 % കൂടുതലുമാണ് നാമൊക്കെ ചിലവാക്കുന്നത്.

ഇന്ധന വില സെഞ്ചുറിയിലേക്ക് കുതിക്കുകയാണ്.  അന്താരാഷ്ര വിപണിയിൽ ക്രൂഡോയിലിന്റെ വില മുതൽ  തർക്കവിഷയങ്ങൾ പലതുണ്ട് . ഇപ്പോളിതാ പാചക വാതകത്തിന്റെ വിലയും  കുത്തനെ  കൂടുന്നു. പക്ഷെ സാധാരണക്കാരന്റെ ബഡ്ജറ്റിനെ താളം തെറ്റിക്കുമെന്നതിൽ ഒരു സംശയവുമില്ല

എന്താണീ ക്രൂഡ് ഓയിലിന്റെ രാജ്യാന്തര മാർക്കറ്റ് ??എങ്ങനെയാണ് അവിടെ വില നിശ്ചയിക്കുന്നത് ??ഇന്ത്യയിലോട്ടെത്തുമ്പോൾ എന്ത് കൊണ്ട് ഇന്ധന വില കൂടുന്നു?? 

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിപണി എന്നാൽ അസംസ്‌കൃത എണ്ണ അഥവാ ക്രൂഡ് ഓയിൽ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളാണ്.  ഒപെക് ( ഒർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ്  കൺട്രീസ് ) ആണ് എണ്ണ ഉല്പാദന രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മ്മ. ഇവരാണ് ക്രൂഡ് ഓയിൽ വില നിശ്ചയിക്കുന്നതും   എണ്ണ ആവശ്യമുള്ള രാജ്യങ്ങൾക്ക്  വിതരണം ചെയ്യുകയും ചെയ്യുന്നത് . ഇവിടെ വില നിശ്ചയിക്കുന്നത് അടിസ്ഥന സാമ്പത്തിക തത്വമായ ഡിമാൻഡ് ലും സപ്ലൈയിലും  ഊന്നിയാണ് .  അതായത് ആവശ്യക്കാരുടെ എണ്ണം കൂടുമ്പോൾ വിലകൂടുകയും ആവശ്യക്കാരുടെ എണ്ണം കുറയുമ്പോൾ വില കുറയുകയും ചെയ്യും. ഈ രീതിയിലാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില നിശ്ചയിക്കുന്നത് . 

2010 വരെ ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഗവണ്മെന്റ് ആയിരുന്നു നിശ്ചയിച്ചത് . 2010 ൽ മൻമോഹൻ  സിങ് ഗവണ്മെന്റ് പെട്രോളിന്റെ നിയന്ത്രണം എടുത്തുമാറ്റി . 2014 ൽ നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റപ്പോൾ ഡീസലിൻറെ വില നിയന്ത്രണവും എടുത്തുമാറ്റി . അതിനു ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യാന്തര വിലക്കനുസരിച്ച് നിശ്ചയിക്കാൻ തുടങ്ങി . ഇതിനു പറയുന്നത് ഡൈനാമിക് പ്രൈസിങ് സിസ്റ്റം എന്നാണ്. അതായത് , അന്താരാഷ്ട്ര മാർക്കറ്റിൽ വില കൂടുമ്പോൾ ഇന്ത്യയിലും ഇന്ധന വില കൂടുകയും അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുമ്പോൾ ഇന്ത്യയിലും വില കുറയുകയും ചെയ്യും . രാജ്യാന്തര തലത്തിൽ വിലകുറയുമ്പോൾ അതിന്റെ പ്രേയോജനം ജനങ്ങൾക്ക് നേരിട്ട് ലഭിക്കാൻ വേണ്ടിയാണ്  രണ്ട് സർക്കാരുകളും വില നിയന്ത്രണം  എടുത്തുമാറ്റിയത് എന്ന് പറയപ്പെടുന്നു . ഗവണ്മെന്റ് വില നിശ്ചയിക്കുമ്പോൾ എപ്പോഴും വില കുറക്കാനുള്ള സമ്മർദ്ദം ഉണ്ടാകുന്നു എന്നത് മറ്റൊരു കാരണമായിരുന്നു. ഇപ്പോൾ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലകൂടിയാൽ ഇന്ത്യയിലും കൂടുകയും രാജ്യാന്തര വിപണിയിൽ വില  കുറഞ്ഞാൽ ഇന്ത്യയിലും കുറയുകയും ചെയ്യണം . ഇതാണ് രണ്ടു സർക്കാരും പറഞ്ഞത് . 

2014 ൽ ക്രൂഡ് ഓയിൽ ന്റെ വില ബാരലിന്  105 ഡോളർ ആയിരുന്നപ്പോൾ ഇന്ത്യയിലെ പെട്രോൾ വില ലിറ്ററിന് 65 രൂപയും . 2020 ൽ ക്രൂഡ് ഓയിൽ വില ബാരലിന്  50 ഡോളർ ആയപ്പോൾ നമ്മൾ ഒരു ലിറ്റർ പെട്രോളിന് കൊടുക്കേണ്ടി വന്നത് 90 രൂപക്ക് മുകളിലാണ് ക്രൂഡ് ഓയിൽ വില ബാരലിന് പകുതിയിലേറെയായി കുറഞ്ഞു 105 ഡോളറിൽ  നിന്നും 50 ഡോളറായി . പക്ഷെ ആ വിലക്കുറവിന്റെ ആനുകൂല്യം നമ്മളിലേക്കെത്തിയില്ല . 

സർക്കാർ വില നിയന്ത്രണം എടുത്തുമാറ്റുമ്പോൾ പറഞ്ഞത് എവിടെ? 

എന്തുകൊണ്ട് ആ അനുകൂല്യം ജനങ്ങളിലേക്ക് എത്തിയില്ല??   

ഇന്ത്യയിൽ എങ്ങനെയാണ് പെട്രോളിന്റെയും ഡീസീലിന്റെയും വില നിശ്ചയിക്കുന്നത് ??

ക്രൂഡ് ഓയിൽ ഏത് രാജ്യത്ത് നിന്നാണോ വാങ്ങിക്കുന്നത് ആ രാജ്യത്തിൽ നിന്നും ഇന്ത്യയിലേക്കെത്തിക്കാനുള്ള ചരക്കു കൂലി അടക്കമുള്ളതാണ് അതിന്റെ അടിസ്ഥാന വില. ഒരു ബാരൽ ക്രൂഡ് ഓയിൽ 159 ലിറ്റർ ആണ് . ഈ ക്രൂഡ് ഓയിൽ റിഫൈനറുകളിലേക്ക് കൊണ്ടുപോയി ശുദ്ധീകരിച് , പലവിധ ഘട്ടങ്ങളിലൂടെയാണ് പെട്രോളും, ഡീസലും , പാചക വാതകവുമാക്കി മാറ്റുന്നത് . ഇനി ഇതിന്റെ വില നിശ്ചയം നോക്കാം ,

ഒരു ലിറ്റർ  പെട്രോളിന്  23 രൂപ 90 പൈസയാണ്  

റിഫൈനറികളിലെ പ്രോസസ്സിംഗ് ചാർജും , റിഫൈനറി മാർജ്ജിനും കൂടി 3 രൂപ 84 പൈസ

കേന്ദ്ര സർക്കാരിന്റെ അഡിഷണൽ എക്സ്സൈസ്  ഡ്യൂട്ടി ,സെസ് എന്നിവ  32 രൂപ 98 പൈസ 

ഇതിന്റെ കൂടെ പെട്രോൾ പമ്പ്  ഡീലർമാരുടെ കമ്മീഷൻ  3 രൂപ 64  പൈസയോളം വരും

സംസ്ഥാന സർക്കാറിന്റെ മൂല്യ വർധിത നികുതി 

(കേരളത്തിൽ നികുതി 30 . 08 % ആണ് . ഇത്  ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത മായിരിക്കും . ഡൽഹിയിൽ ഇത് 19 . 32 % ആണ്).

ഇതെല്ലം കൂടി കൂട്ടുമ്പോൾ 2021 ജനുവരിയിൽ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 83 രൂപ 71 പൈസയായി 

വില നിർണയത്തിൽ നിന്നും സർക്കാർ പിന്മാറിയെങ്കിലും ഇപ്പോഴും കൂടിയ വിലക്കാണ് നമ്മുക്ക് പെട്രോളും ഡീസലും കിട്ടുന്നത് . അതിന്റെ കാരണം , നികുതി വർദ്ധിപ്പിക്കുന്നതിലൂടെ സർക്കാർ ഈ അന്താരാഷ്ട്ര വിപണിയിലെ വില കുറവിന്റെ ആനുകൂല്യം തടയുന്നു എന്നതാണ് . കേന്ദ്രത്തിനെ സാമ്പത്തിച്ചിടത്തോളം അഡിഷണൽ എക്സ്സൈസ്  ഡ്യൂട്ടി യാണ് ഇപ്പോഴും വർധിപ്പിക്കുന്നത് . ഇത് കൂടുമ്പോൾ ഇന്ധന വിലയും കൂടും അങ്ങനെ യഥാർത്ഥത്തിൽ  നമ്മുക്ക് ലഭിക്കേണ്ട ആനുകൂല്യം നമ്മളിലേക്ക് എത്താതിരിക്കുന്നു . ഇപ്പോഴും സർക്കാർ വില നിർണയത്തിൽ പങ്കാളികളാണ് ,കാരണം നികുതി വർദ്ധിപ്പിക്കുന്നതിലൂടെ ഇന്ധന വില ആരുമറിയാതെ സർക്കാർ കൂട്ടുന്നു. ഒരു ലിറ്റർ പെട്രോൾ അടിക്കുമ്പോൾ  അടിസ്ഥാന വിലയായ 23 രൂപ 90 പൈസയിൽ നിന്നും 180 % കൂടുതലും ഡീസലിന്റെ അടിസ്ഥാന വിലയിൽ നിന്നും 141 % കൂടുതലുമാണ് നാമൊക്കെ ചിലവാക്കുന്നത്.

ഇന്ധന വില സത്യവും മിഥ്യയും !!!

Author
Sub-Editor

Sabira Muhammed

No description...

You May Also Like