"ടീം കേരളാ മന്ത്രിസഭ" - മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒഴികെ എല്ലാവരും പുതുമുഖങ്ങൾ

21 അംഗ മന്ത്രിസഭയെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ; പരമാവധി ആളെ കുറച്ച് സത്യപ്രതിജ്ഞ

ഇനി കേരളത്തെ നയിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒഴികെ എല്ലാവരും പുതുമുഖങ്ങൾ. സിപിഐഎം സെക്രട്ടേറിയേറ്റില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരുണ്ടാകും. മുഹമ്മദ് റിയാസും വി ശിവന്‍ കുട്ടിയും എം ബി രാജേഷും പരിഗണനയിലുണ്ട്. വീണാ ജോര്‍ജ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി നന്ദകുമാര്‍ എന്നിവരും പട്ടികയില്‍ ഇടം നേടി.

ആദ്യ ടേമില്‍ മന്ത്രി സ്ഥാനം ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ലഭിക്കും. രണ്ടാം ടേമില്‍ കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും ഉണ്ടാകും. ചീഫ് വിപ്പ് പദവി കേരളാ കോണ്‍ഗ്രസ് എമ്മിനും നല്‍കാന്‍ ധാരണ. കാര്യങ്ങള്‍ ഔദ്യോഗികമായി എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തീരുമാനമാണിതെന്നും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും യോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം വ്യക്തമാക്കി. ജനതാദൾ എസ് മന്ത്രിയായി ശ്രീ കെ കൃഷ്ണന്കുട്ടിയെ തീരുമാനിക്കുകയുണ്ടായി.

മന്ത്രിസ്ഥാനം സംബന്ധിച്ച എല്‍ഡിഎഫ് നിർണ്ണായക യോഗം ഇന്ന്

Author
Sub-Editor

Sabira Muhammed

No description...

You May Also Like