യൂറോപ്പ്യൻ യൂണിയനിൽ നിന്നും വിടവാങ്ങി ബ്രിട്ടൺ സ്വതന്ത്ര രാജ്യമായി...
- Posted on January 01, 2021
- News
- By Naziya K N
- 32 Views
2016 ൽ ആയിരുന്നു ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ കുറിച്ച് ഹിത പരിശോധന നടത്തിയത്.

നാലര വർഷം നീണ്ട വോട്ടെടുപ്പുകൾക്കും ബ്രെക്‌സിറ്റ് ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിൽ ഇന്നലെ രാത്രി 11 മണിയോടെ ബ്രിട്ടൺ യൂറോപ്പ്യൻ യൂണിയനിൽ നിന്നും പുറത്തു കടന്നു.48 വർഷത്തെ ബന്ധം അവസാനിക്കുമ്പോഴും യൂറോപ്പ്യൻ യൂണിയനുമായി വ്യാപാര ബന്ധം തുടരുമെന്നും ബ്രിട്ടൺ വ്യക്തമാക്കി.2016 ൽ ആയിരുന്നു ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ കുറിച്ച് ഹിത പരിശോധന നടത്തിയത്.ബ്രിട്ടനിൽ പ്രധാന മന്ത്രിയായി ബോറിസ് ജോൺസൻ അധികാരമേൽക്കുമ്പോൾ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യപിച്ചിരുന്നു.ഈ പ്രഖ്യാപനം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.