സണ്ണി ലിയോൺ നായികയാവുന്ന "ഷീറോ" ഷൂട്ടിങ് അവസാന ഘട്ടത്തിൽ

സണ്ണി ലിയോണിന്റെ കഥാപാത്രം സാറാ മൈക്ക് എന്ന യുഎസ് വംശജയായ ഒരു സ്ത്രീയാണ്

സണ്ണി ലിയോൺ മുൻനിര കഥാപാത്രത്തിൽ എത്തുന്ന "ഷീറോ" തിയേറ്റർ റിലീസിന് ഒരുങ്ങുന്നു. ഷീറോ ചിത്രികരണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് സംവിധായകാൻ ശ്രീജിത്ത്‌ വിജയൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

ചിത്രം ഒരേസമയം തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അൻസാരി രവി കിരൺ, ബാനറിൽ IKIGAI മോഷൻ പിക്ചേഴ്സിന്റെ കീഴിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ്‌ കുമാർ ഘട്ടോയാണ് നിർവഹിക്കുന്നത്. ഗിബ്രാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.  

മലയാളം, തമിഴ്, തുടങ്ങിയ ഭാഷകളിൽ നിന്നുള്ള മികച്ച അഭിനേതാക്കളും വരാനിരിക്കുന്ന ചിത്രത്തിലുണ്ട്. എന്നാൽ സംവിധായകൻ അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. എന്നിരുന്നാലും, ഇത് ആശ്ചര്യങ്ങൾ നിറഞ്ഞ ഒരു ബോക്സായിരിക്കുമെന്ന് സൂചന നൽകി.

സണ്ണി ലിയോണിന്റെ കഥാപാത്രം സാറാ മൈക്ക് എന്ന യുഎസ് വംശജയായ ഒരു സ്ത്രീയാണ്.  അവൾ ജനിച്ച് വളർന്നത് സ്റ്റേറ്റ്സിലാണ് അവളുടെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്നുള്ളവരാണ്.  ഒരു അവധിക്കാലം സാറാ ഇന്ത്യ സന്ദർശിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

‘ഷീറോ’ ഒരു തിയറ്റർ റിലീസ് ലഭിക്കാൻ ഭാഗ്യമുണ്ടാകുമെന്നും ശ്രീജിത്ത് വിജയൻ പറഞ്ഞു.

പിറന്നാൾ ട്രിബൂട്ടിന് കേരളത്തിലെ ചുണക്കുട്ടികൾക്ക് ആശംസ അറിയിച്ച് തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ

Author
Citizen journalist

Ghulshan k

No description...

You May Also Like