നവോ-ഥാൻ പദ്ധതി: കൃഷിക്കാർ ഭൂവുടമകൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

കേരളത്തിൽ കാർഷികയോഗ്യമായ എന്നാൽ വിവിധ കാരണങ്ങളാൽ തരിശ് കിടക്കുന്ന സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ, വ്യക്തിഗത ഉടമകളുടെ ഭൂമി കണ്ടെത്തി അവിടെ അനുയോജ്യമായ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവോ-ഥാൻ (NAWO-DHAN - New Agriculture Wealth Opportunities - Driving Horticulture and Agribusiness Networking) പദ്ധതിയിലേക്ക് താല്പര്യമുള്ള കർഷകർ, ഭൂവുടമകൾ എന്നിവരിൽ നിന്നും കൃഷി വകുപ്പ് താത്പര്യപത്രം (EoI - Expression of Interest)ക്ഷണിച്ചു. 

തിരുവനന്തപുരം: കേരളത്തിൽ കാർഷികയോഗ്യമായ എന്നാൽ വിവിധ കാരണങ്ങളാൽ തരിശ് കിടക്കുന്ന സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ, വ്യക്തിഗത ഉടമകളുടെ ഭൂമി കണ്ടെത്തി അവിടെ അനുയോജ്യമായ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവോ-ഥാൻ (NAWO-DHAN - New Agriculture Wealth Opportunities - Driving Horticulture and Agribusiness Networking) പദ്ധതിയിലേക്ക് താല്പര്യമുള്ള കർഷകർ, ഭൂവുടമകൾ എന്നിവരിൽ നിന്നും കൃഷി വകുപ്പ് താത്പര്യപത്രം (EoI - Expression of Interest)ക്ഷണിച്ചു. ചുവടെ ചേർക്കുന്ന ലിങ്ക് മുഖേനെ പ്രവേശിക്കുന്ന വെബ് പേജിൽ, കൃഷി ചെയ്യാൻ താല്പര്യമുള്ള വ്യക്തി/സ്ഥാപനം, ഭൂമി കൈവശമുള്ള വ്യക്തി/സ്ഥാപനം എന്നിവർക്ക് താത്പര്യപത്രം സമർപ്പിക്കാവുന്നതാണ്. കൃഷിക്ക് അനുയോജ്യമായ ഭൂമി കൈവശമുള്ള പൊതു മേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അസ്സോസിയേഷനുകൾ, വ്യക്തികൾ എന്നിവർക്ക് കൃഷി ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ച് 750 രൂപ രജിസ്ട്രേഷൻ ഫീസും അടച്ച് ഓൺലൈനായി ഭൂമിയുടെ ലഭ്യത ഉറപ്പാക്കാനാകും. കൃഷി ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ/കൃഷിക്കൂട്ടങ്ങൾ/FPO കൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവരും രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഫീസ് ആയ 750 രൂപ അടച്ച് പദ്ധതിയിൽ പങ്കുചേരാം. കൃഷി ഒരു സേവനം എന്ന രീതിയിൽ ഭൂമി കൈവശമുള്ളവർക്ക് സേവന-തല കരാരിൽ (Service Level Agreement) ഏർപെട്ടുകൊണ്ട് കൃഷി ചെയ്യുന്ന വ്യക്തിക്കും ഭൂമിയുടെ ഉടമസ്ഥനും ഉല്പാദനത്തിന്റെ കാര്യത്തിലും, മൂലധന നിക്ഷേപങ്ങളുടെ കാര്യത്തിലും, വായ്പകളുടെ കാര്യത്തിലും, ഭൂമി ഉടമസ്ഥതയുടെ കാര്യത്തിലും കൂടുതൽ വ്യക്തത വരുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും. രജിസ്ട്രേഷൻ ചെയ്യപ്പെട്ട ഭൂമിയിൽ മികച്ച സാങ്കേതിക സഹായത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ചെയ്യുന്നതിനുള്ള അവസരമാണ് ഈ താത്പര്യപത്രത്തിലൂടെ കൈവരുന്നതെന്ന് കാർഷികോല്പാദന കമ്മീഷണർ ബി.അശോക് ഐ.എ.എസ്. കാബ്‌കോ ഓഫീസിൽ നടന്ന യോഗത്തിൽ പറഞ്ഞു. കേരളത്തിലെ വാണിജ്യ കൃഷിമേഖലയിൽ നവോ-ഥാൻ പദ്ധതി ഒരു പുതിയ കാൽവെയ്‌പ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് ഐ.എ.എസ്. മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നവോ-ഥാൻ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ http://nawodhan.kabco.co.in/eoi-registration എന്ന ലിങ്ക് മുഖേനെ പൂർത്തീകരിക്കേണ്ടതാണ്. കൃഷി വകുപ്പ് നടപ്പിലാക്കിയ വെളിച്ചം പദ്ധതിയിലൂടെ താത്പര്യപത്രം സമർപ്പിക്കുന്ന നടപടിക്രമങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോ ഫേസ്ബുക് പേജിലൂടെ പ്രക്ഷേപണം ചെയ്തു. പദ്ധതിയിലൂടെ താത്പര്യപത്രം സമർപ്പിക്കുന്ന നടപടിക്രമങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോ ഫേസ്ബുക് പേജിലൂടെ പ്രക്ഷേപണം ചെയ്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like