'വോയ്സ് ഓഫ് സത്യനാഥൻ'; ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു
- Posted on September 23, 2021
- Cinemanews
- By Sabira Muhammed
- 179 Views
റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്

ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'വോയ്സ് ഓഫ് സത്യനാഥൻ' ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'വോയ്സ് ഓഫ് സത്യനാഥൻ' ഉണ്ട്.
എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്ന് ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിലാണ് ചിത്രം നിർമിക്കുന്നത്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
'അജഗജാന്തരം'; മുന്നൂറിലധികം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും