ബുറേവിയെ നേരിടാൻ കേരളം സജ്ജം....

അപകട സാധ്യത മുന്നിൽ കണ്ടു കേരളം മുൻകരുതൽ എടുത്തു തുടങ്ങി.


ചുഴലിക്കാറ്റിനെ നേരിടാനായി സംസ്ഥാനത്തു മുന്നൊരുക്കങ്ങൾ തുടങ്ങി.തിരുവനന്തപുരം ആലപ്പുഴ കൊല്ലം പത്തനംതിട്ട ജില്ലകളിൽ റെഡ് അലെർട് ആണെന്നും അടുത്ത 48  മണിക്കൂർ വളരെ പ്രധാനമാണെന്നും  കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു.ആളുകളെ മാറ്റി പാർപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിവിധ ജില്ലാ കളക്ടർമാർ അറിയിച്ചു. ശക്തമായ കാറ്റോടുകൂടിയ മഴ അതാണ് ഞമ്മുടെ മുന്നിലുള്ള വെല്ലുവിളി.അപകട സാധ്യത മുന്നിൽ കണ്ടു  എല്ലാ തരത്തിലുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.മേൽക്കൂര  ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചും,മരങ്ങൾ മുറിച്ചു മാറ്റിയും മുൻകരുതൽ ഇടുത്തിട്ടുണ്ട്.ഇടുക്കി അടക്കമുള്ള മലയോര മേഖലകളിൽ  മണിക്കൂറിൽ 60 കിലോമീറ്ററിന് മേലെ കാറ്റ് വീശാൻ സാധ്യത കൂടുതലാണ് ,അതിനാൽ ഈ മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും  സാധ്യതയുണ്ട് .ഇടുക്കിയുടെ ഒരു ഭാഗം കാറ്റിലും  അതി തീവ്ര മഴയിലും പെട്ട് വെള്ളപൊക്കമുണ്ടാവാനും സാധ്യതയുണ്ട് .തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം  ജില്ലകളിലും കാറ്റും അതി തീവ്ര മഴയും കാരണം വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത് .

Author
No Image

Naziya K N

No description...

You May Also Like