ഉപവാസത്തിന് ശേഷം എന്തിന് ഈന്തപ്പഴം കഴിക്കണം

വിറ്റാമിനുകൾ ധാതുക്കൾ ഇരുമ്പ്, ഫഌറിൻ തുടങ്ങിയ പോഷക ഘടകങ്ങ

ൾ നിറഞ്ഞ ഫലമാണ് ഇന്തപ്പഴം. അതുകൊണ്ടുതന്നെ ദിവസവും ആഹാരത്തിൽ ഒരു ഈന്തപ്പഴമെങ്കിലും ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


ഉപവാസത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇന്തപ്പഴത്തിലെ ഉയർന്ന തോതിലുള്ള പോഷക ഘടകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നതോടെ അമിത വിശപ്പ് കെടും. മാത്രമല്ല ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാടികളെ ഉണർത്തുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യും.

പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട് ഈന്തപ്പഴത്തിൽ. ജലത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരുകൾ ധാരാളം ഉള്ളതിനാലും വിറ്റാമിൻ സി, വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 5, വിറ്റാമിൻ എ 1 എന്നിവ അടങ്ങിയിരിക്കുന്നതിനാലും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.

പലതരത്തിലുള്ള അമിനോ ആസിഡുകളാൽ സമ്പന്നമായ ഈന്തപ്പഴം ആമാശയ സമ്പന്ധമായ അസുഖങ്ങളെ തടയും. ആമാശ ക്യാൻസറിനെ തടയുന്നതിൽ അമിനോ ആസിഡുകൾ അടങ്ങിയ ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്.

സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഈന്തപ്പഴം കഴിച്ചാൽ ക്ഷീണം തളർച്ച എന്നിവ ഉണ്ടാകില്ല.

ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ് വിളർച്ച തടയുകയും ഫഌറിൻ പല്ലുകൾക്ക് ബലം നൽകുകയും ചെയ്യുന്നതിനാൽ സ്ത്രീകളും കുട്ടികളും മിതമായ അളവിൽ ഇന്തപ്പഴം ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്.

പേശികളുടെ ആരോഗ്യകത്തിന് ഏറെ ഗുണം ചെയ്യുന്ന ഈന്തപ്പഴത്തിൽ കാത്സ്യം, സൾഫർ, ഫോസ്ഫറസ്, കോപ്പർ, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. നിശാന്ധത തടയാനും ശശക്തിയുള്ള ഫലമാണ് ഈന്തപ്പഴം.

ശരീരത്തിന് ആവശ്യമായ മിക്ക പോഷക ഘടകങ്ങളും ആഗിരണം ചെയ്യാൻ ഇത്തരത്തിലുള്ള ഫലങ്ങൽ കഴിക്കേണ്ടതുണ്ട്. ഈന്തപ്പഴം ആഹാരത്തിൽ ഉൾപ്പെടുത്തൂ… ആരോഗ്യം സംരക്ഷിക്കൂ…

Author
Resource Manager

Jiya Jude

No description...

You May Also Like