മലയിൽ കുടുങ്ങിയ ബാബു ഛർദിച്ചത് രക്തമല്ലായെന്ന് വെളിപ്പെടുത്തൽ

സൈന്യം തെറ്റിദ്ധരിച്ചതാണെന്നും ബാബു 

ലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിച്ചത് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കൊടുവിലാണ്. എന്നാൽ രക്ഷപ്പെട്ടതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ആശങ്കയ്ക്ക് വഴി വെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ വ്യക്തത വരുത്തുകയാണ് ബാബു താൻ ഛർദിച്ചത് രക്തമല്ല, മാതളമാണ് എന്നാണ് ബാബു വെളിപ്പെടുത്തുന്നത്. ചുവന്ന നിറം കണ്ട് സൈന്യം തെറ്റിദ്ധരിച്ചതാണെന്നും ബാബു മാധ്യമങ്ങളോട് വ്യക്തമാക്കി.

‘രക്ഷാപ്രവർത്തകർ കഴിക്കാൻ മാതളം തന്നിരുന്നു. ഛർദിച്ചപ്പോൾ ആദ്യം വന്നത് ഈ മാതളമാണ്. അത് രക്തമാണെന്ന് സൈനികർ തെറ്റിദ്ധരിച്ചു’- ബാബു പറഞ്ഞു. ‘ഇനി ആരും ഇങ്ങനെ ആവർത്തിക്കരുത്. പറഞ്ഞിട്ട് പോകണം. പെർമിഷൻ എടുത്ത് വേണം കയറാൻ. വെള്ളം കൈയിൽ കരുതുന്നത് ഉൾപ്പെടെ അതിന് വേണ്ട തയാറെടുപ്പുകൾ നടത്തണം’- ബാബു കൂട്ടിച്ചേർത്തു.

ഫുട്‌ബോൾ കളിക്കാൻ പോവുകയാണെന്നാണ് ബാബു വീട്ടിൽ പറഞ്ഞത്. ആരും രക്ഷപ്പെടുത്താൻ വന്നില്ലായിരുന്നുവെങ്കിൽ സ്വയം താഴേക്ക് ഇറങ്ങി വരാൻ ശ്രമിച്ചേനെയെന്ന് ബാബു പ്രതികരിച്ചു. ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു ബാബുവിന്റെ പ്രതികരണം. 

ബാബുവിന് കൗൺസിലിംഗ് ഉൾപ്പടെ നൽകും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like