അവിവാഹിത ദമ്പതികൾക്ക് വിവാഹിതരെപോലെ തുല്യ അവകാശം നൽകണമെന്ന് ഹൈക്കോടതി.

ജന്മം നൽകിയ മാതാപിതാക്കൾക്ക് കുഞ്ഞിനുമേൽ സ്വാഭാവികമായ അവകാശമുണ്ട്. നിയമപരമായ വിവാഹം നിർബന്ധമല്ല.

വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം . അവിവാഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞുങ്ങളുടെ അവകാശത്തിൽ വിവാഹിത ദമ്പതിമാരുടേത് പോലെ തുല്യ അവകാശം നൽകണമെന്നും കോടതി പറഞ്ഞു. 

വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവർക്കുണ്ടായ കുഞ്ഞിനെ ഏൽപ്പിച്ച ശിശുക്ഷേമ സമിതി  ദത്തുനൽകിയ  തങ്ങളുടെ കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ജന്മംനൽകിയ മാതാപിതാക്കളുടെ ഹരജിയിലാണ് കോടതി വിധി . ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളിൽ അവിവാഹിത ദമ്പതിമാർക്ക് പൂർണ അവകാശമുണ്ടെന്നു നിരീക്ഷിച്ച കോടതി കുഞ്ഞിനെ അവർക്കു തിരികെനൽകാൻ നിർദേശിക്കുകയും ചെയ്തു . ജന്മം നൽകിയ മാതാപിതാക്കൾക്ക് കുഞ്ഞിനുമേൽ സ്വാഭാവികമായ അവകാശമുണ്ട്. നിയമപരമായ വിവാഹം നിർബന്ധമല്ല. ബാലനീതി നിയമം കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ളതാണെന്ന് കോടതി ഓർമപ്പെടുത്തി.

പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ് .

Author
Sub-Editor

Sabira Muhammed

No description...

You May Also Like