ഉപരാഷ്ട്രപതി ജൂലൈ ആറിനുംഏഴിനും കേരളത്തിൽ

ജൂലൈ ആറിന് രാവിലെ 10.50 ന്  തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐ ഐ എസ് ടി) 12ാമത് ബിരുദദാന ചടങ്ങിൽ 11.30 ന് മുഖ്യാഥിതിയായി പങ്കെടുക്കും

ഉപരാഷ്ട്രപതി  ജ​ഗ്ദീപ് ധൻഖർ ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും. ജൂലൈ ആറിന് രാവിലെ 10.50 ന്  തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐ ഐ എസ് ടി) 12ാമത് ബിരുദദാന ചടങ്ങിൽ 11.30 ന് മുഖ്യാഥിതിയായി പങ്കെടുക്കും.  ബിരുദവും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലുകളും ചടങ്ങിൽ ഉപരാഷ്ട്രപതി  ധൻഖർ സമ്മാനിക്കും. ഐഎസ്ആർഒ അധ്യക്ഷനും  ഐ.ഐ.എസ്‌.ടി ഗവേണിംഗ് ബോഡി ചെയർമാനുമായ  എസ് സോമനാഥ്, ചാൻസലർ ഡോ ബി എൻ സുരേഷ്, ഐഐഎസ്‌ടി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. 

ചടങ്ങിന് ശേഷം ഉച്ച തിരിഞ്ഞ് 3.10 ന് കൊല്ലത്തേക്ക് യാത്ര തിരിക്കുകയും വൈകിട്ട് 5.30 ന് അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. കൊല്ലം ലീല ഹോട്ടലിൽ രാത്രി തങ്ങിയതിന് ശേഷം ജൂലൈ ഏഴിന് രാവിലെ 9 മണിക്ക് ഉപരാഷ്ട്രപതി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. കേരള സന്ദർശനം പൂർത്തിയാക്കി രാവിലെ  9.55 ന്  തിരുവനന്തപുരത്ത്‌ നിന്ന് ഡൽഹിയിലേക്ക്  അദ്ദേഹം മടങ്ങും.


                                                                                                                                                         സ്വന്തം ലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like