കോക്കറയുടെ ഭാഗ്യം നാഗസാക്കിയുടെ നിര്‍ഭാഗ്യമായ ദിനം
- Posted on August 09, 2021
- Ezhuthakam
- By Sabira Muhammed
- 432 Views
കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനി പറപ്പിച്ചിരുന്ന വിമാനത്തിന്റെ ആദ്യ ലക്ഷ്യം

1945 ഓഗസ്റ്റ് 6ന് ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടത്തി ദിവസങ്ങളുടെ ഇളവേളയിൽ ഓഗസ്റ്റ് 9ന് രാവിലെ ജപ്പാനിലെ നാഗസാക്കിയിലും അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിച്ചു.
'ഫാറ്റ് മാന്‍' എന്നറിയപ്പെട്ട 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്നിക്ക് ഇരയാക്കിയത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ബ്രിഗേഡിയര്‍ ജനറല്‍ ചാള്‍സ സ്വിനി പറപ്പിച്ചിരുന്ന വിമാനത്തിന്റെ ആദ്യ ലക്ഷ്യം.
സ്വിനിയുടെ നേതൃത്വത്തിലുള്ള വൈമാനികര്‍ക്ക് നഗരത്തിലെ വ്യവസായശാലകളില്‍നിന്ന് ഉയര്‍ന്ന പുക അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നതിനാൽ ലക്ഷ്യസ്ഥാനം നിര്‍ണയിക്കാന്‍ കഴിഞ്ഞില്ല. അതിനാൽ കോക്കുറയെ ഉപേക്ഷിച്ച് വിമാനം നാഗസാക്കിയെ ലക്ഷ്യം വെച്ചു.
അങ്ങനെ കോക്കറയുടെ ഭാഗ്യം നാഗസാക്കിയുടെ നിര്‍ഭാഗ്യമായി. 80,000 ത്തോളം മനുഷ്യജീവനുകളാണ് നാഗസാക്കിയിലെ ദുരന്തത്തിൽ പൊലിഞ്ഞത്. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങൾ പിന്നെയും ദശകങ്ങളോളം ആ ജനതയെ വേട്ടയാടി.
കൂടുതൽ ബോംബുകളുടെ ഭയവും സോവിയറ്റ് യൂണിയന്റെ കടന്നുവരവും ഭയന്ന് ജപ്പാൻ സെപ്റ്റംബര്‍ രണ്ടാം തീയതി കീഴടങ്ങി. ഇതോടെ 30 രാജ്യങ്ങളിലെ 100 മില്യൺ ജനങ്ങൾ യോദ്ധാക്കളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ നേരിട്ട് പങ്കെടുത്ത വിനാശകരമായ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു.