പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് വിടവാങ്ങി

'ഒട്ടകങ്ങള്‍ വരിവരിവരിയായ് കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്’, ‘കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭവനയായുണ്ട്. 

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് വിടവാങ്ങി. ഇന്ന് പുലര്‍ച്ചെ  കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.  78 വയസായിരുന്നു. പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ്. പീര്‍ മുഹമ്മദിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയതാണ് മലയാള മാപ്പിളഗാനരംഗത്ത് ആസ്വാദകര്‍ ഏറ്റെടുത്ത പല ഗാനങ്ങളും.

'ഒട്ടകങ്ങള്‍ വരിവരിവരിയായ് കാരയ്ക്ക മരങ്ങള്‍ നിരനിരനിരയായ്’, ‘കാഫ് മല കണ്ട പൂങ്കാറ്റേ കാണിക്ക നീ കൊണ്ടു വന്നാട്ടേ’ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ മാപ്പിളപ്പാട്ടിൽ അദ്ദേഹത്തിന്റെ സംഭവനയായുണ്ട്. 1945 ജനുവരി 8ന് തമിഴ്‌നാട് തെങ്കാശിയില്‍ ജനിച്ച പീര്‍ മുഹമ്മദ് നന്നേ ചെറുപ്പത്തില്‍ കേരളത്തിലെത്തിയതാണ്.  സംഗീത പാരമ്പര്യമുള്ള കുടുംബമായിരുന്നില്ലെങ്കില്‍ കൂടി വിശാലമായ ഒരു സംഗീത ആസ്വാദകരെ ചേര്‍ത്തുവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സംസ്‌കാരം വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ വൈകിട്ട് നാലുമണിക്ക് നടക്കും.

കോഴിക്കോട് ശാരദ

Author
Sub-Editor

Sabira Muhammed

No description...

You May Also Like