വിട്ടുവീഴ്ചയില്ലാത്ത വികസന കാഴ്ചപ്പാട്; സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം

“കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നമ്മളുയർത്തിപ്പിടിച്ച വികസന കാഴ്ചപ്പാടുകളും പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും ആണ് ഈ നേട്ടങ്ങൾക്ക് അടിസ്ഥാനമായത്. കൂടുതൽ മികവിലേയ്ക്കുയരാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ് നീതി ആയോഗിൻ്റെ പുതിയ സുസ്ഥിര വികസന സൂചിക നമുക്ക് തരുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

നീതി ആയോഗിൻ്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം വീണ്ടും ഒന്നാമത്. 

2018 ൽ നീതി ആയോഗിൻ്റെ ആദ്യ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ കേരളം തുടർന്നുള്ള വർഷങ്ങളിലും സ്ഥാനം നിലനിർത്തുകയായിരുന്നു. കഴിഞ്ഞ തവണയെക്കാൾ ആറ് പോയിന്റ് കൂടുതൽ നേടിയാണ് കേരളം ഈ നേട്ടം നിലനിർത്തിയത്. 

സൂചികയിൽ 100ൽ 75 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. ഹിമാചൽ പ്രദേശും തമിഴ്നാടും 4 വീതം പോയിന്റ് നേടി രണ്ടാം സ്ഥാനം പങ്കിട്ടു. 72 പോയിന്റുമായി ആന്ധ്രാ പ്രദേശാണ് മൂന്നാം സ്ഥാനത്ത്.

52 പോയിന്റുമായി ബീഹാറാണ് സൂചികയിൽ ഏറ്റവും അവസാനമെത്തിയത്. 

115 വികസന സൂചകങ്ങളെ അടിസ്ഥാനമാക്കി 17 പ്രധാന സാമൂഹ്യ ലക്ഷ്യങ്ങൾ എത്ര മാത്രം കൈവരിച്ചു എന്ന് കണക്കാക്കുന്ന ഈ സൂചികയിൽ 100-ൽ 69 പോയിൻ്റായിരുന്നു കേരളം 2018-ൽ നേടിയത്. എന്നാൽ, അത് 75 പോയിൻ്റായി ഉയർത്താൻ ഇത്തവണ നമുക്ക് സാധിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

വിദ്യാഭ്യാസം, വിശപ്പു രഹിത സമൂഹം, ദാരിദ്ര്യ നിർമ്മാർജനം  തുടങ്ങിയ വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടിയെന്നും അദ്ദേഹം അറിയിച്ചു. 

“കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നമ്മളുയർത്തിപ്പിടിച്ച വികസന കാഴ്ചപ്പാടുകളും പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും ആണ് ഈ നേട്ടങ്ങൾക്ക് അടിസ്ഥാനമായത്. കൂടുതൽ മികവിലേയ്ക്കുയരാനുള്ള ആത്മവിശ്വാസവും പ്രചോദനവുമാണ് നീതി ആയോഗിൻ്റെ പുതിയ സുസ്ഥിര വികസന സൂചിക നമുക്ക് തരുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

“അതോടൊപ്പം സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി രംഗങ്ങളിലെ വികസനമുന്നേറ്റങ്ങളെ സമഗ്രമായി പഠിച്ച്, അന്താരാഷ്ട്ര സൂചികകൾക്കൊത്ത് കേരളം എവിടെ നിൽക്കുന്നുവെന്ന് മനസിലാക്കാനും ഈ പഠനം സഹായിക്കും,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ഇച്ഛാശക്തിയോടെ അവയെല്ലാം മറികടക്കാനും ഒറ്റക്കെട്ടായി നാടിൻ്റെ നന്മയ്ക്കായി അടിയുറച്ച് നിൽക്കാനും കേരള ജനതയ്ക്ക് സാധിച്ചു. സമർപ്പണത്തിൻ്റേയും സാഹോദര്യത്തിൻ്റേയും മഹനീയമായ ആ മാതൃകയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്. കുറവുകൾ നികത്തി കൂടുതൽ ആർജ്ജവത്തോടെ ഒരുമിച്ച് ഇനിയും മുന്നോട്ടു പോകാം,” മുഖ്യമന്ത്രി പറഞ്ഞു.

ആശ്വാസത്തോടെ കേരളം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like