കൊച്ചിൻ കോർപ്പറേഷന്റെ വികസന കാഴ്ചപ്പാട് പഴയത് പോലെ തന്നെ; തീരാ തലവേദനയിൽ നാട്ടുകാർ
- Posted on May 15, 2021
- Localnews
- By Sabira Muhammed
- 498 Views
കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ മഴയിൽ പരിസര പ്രദേശങ്ങൾ മുഴുവൻ വെള്ളക്കെട്ടിലായി.

കൊച്ചിൻ കോർപ്പറേഷൻ 28 ദിവസം കൊണ്ട് പണി പൂർത്തിയാകുമെന്ന് പറഞ്ഞ എളമക്കര B T S റോഡിലെ പാലം പണി ഇന്ന് നാട്ടുകാർക്ക് തലവേദനയാണ്. തദ്ദേശ തെരഞ്ഞടുപ്പിന് മുമ്പ് മൂന്ന് മീറ്റർ വീതിയുള്ള ഈ പാലം പുതുക്കി പണിയുന്നതിനായി പൊക്കത്തിൽ തടയിണ കെട്ടിനിർത്തിയതാണ് ഈ മഴയിൽ എളമക്കര , ഇടപ്പള്ളി പ്രദേശത്തെ ജനങ്ങളെ വലയ്ക്കുന്നത്. ചങ്ങാടം പോക്ക് തോടിന്റെ മുകളിലൂടെയാണ് പാലം പണിയുന്നത്. ഈ കോവിഡ് ദുരിതത്തിനിടയിൽ, പെട്ടെന്നുണ്ടായ ന്യൂനമർദ്ദത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ മഴയിൽ പരിസര പ്രദേശങ്ങൾ മുഴുവൻ വെള്ളക്കെട്ടിലായി. വീടുകളിൽ അർദ്ധരാത്രി മലിന ജലം അടുക്കള വരെ കയറി. പാലം പണിയുന്നതിന് വേണ്ടി പൊക്കത്തിൽ തടയിണ കെട്ടിനിർത്തിയതാണ് ഇതിന് കാരണമായത്. 28 ദിവസം കൊണ്ട് തീർക്കുമെന്ന് പറഞ്ഞു പണി തുടങ്ങിയ പാലം മൂന്നു മാസമായിട്ടും എവിടെയും എത്തിയിട്ടില്ല . ഇതുവഴി പോകുന്ന കൂടി വെള്ള പൈപ്പ് ലൈൻ ഇപ്പോൾ മലിനജലത്തിൽ മുങ്ങിയിരിക്കുന്നു . ശക്തമായ ഒഴുക്കിൽ പൈപ്പ് പൊട്ടിയാൽ കുടിവെള്ളത്തിൽ മലിന ജലം കയറാൻ സാധ്യതയുണ്ട്. അത് പകർച്ച വ്യാധിക്ക് കാരണമാകാൻ ഇടയാക്കും . എന്നാൽ ആരോഗ്യ വകുപ്പും മാറ്റ് ഉന്നത അധികാരികളും ഇത് കണ്ടില്ല എന്ന് നടിക്കുകയാണ്.
പി.ജി മനോജ് കുമാർ